Wednesday, December 24, 2008

പ്രവാസി

ഇന്നലെയുറക്കത്തിലെപ്പൊഴോ നീ വന്നെന്നെ
ചന്ദനക്കുളിര്‍ത്തൈലം പൂശുന്നതായിത്തോന്നി.
പിന്നെ, ഞാനുണര്‍ന്നപ്പോള്‍, എങ്ങിനെയറിയില്ലാ-
സുന്ദരസുഗന്ധമെന്‍ മുറിയില്‍തങ്ങി നിന്നൂ.

ഒത്തിരിനാളായല്ലോ കണ്ടിട്ട്‌ ഞാനെന്‍ പ്രിയ-
മുത്തിനെ, സ്വപ്നങ്ങളില്‍ വരാറുണ്ടെന്നുമവള്‍.
കത്തുന്നഹൃത്തിലവള്‍ കുറിച്ച സന്ദേശങ്ങള്‍
എത്തിയ്ക്കുവാന്‍ താരകള്‍ കണ്ണിറുക്കിക്കാട്ടുന്നു.

എന്ത്‌ നേടുവാന്‍, മരുഭൂവിലീ ഹോമാഗ്നിയില്‍
വെന്തുരുകുമ്പോള്‍, ഞാനെന്‍ സ്വപ്നങ്ങളര്‍പ്പിച്ചിട്ട്‌?
എന്ത്‌ ബാക്കിയായീടും ദിനങ്ങള്‍ കൊഴിയവേ
എന്തസംബന്ധം, ഇതോ ജീവിതം? അറിയില്ല.

4 comments:

  1. പ്രവാസത്തിന്റെ താളം, വിരഹവും..

    ReplyDelete
  2. "സ്വപ്നങ്ങള്‍ക്കര്‍ഥങ്ങളുണ്ടായിരുന്നെങ്കില്‍ സ്വര്‍ഗങ്ങളെല്ലാം നമുക്കു സ്വന്തം"....പാട്ടുകേട്ടിട്ടില്ലേ........എന്നാലും സ്വപ്നം കാണാതെ ഉറങ്ങാനാവില്ലല്ലോ.....പ്രവാസികള്‍ക്ക്‌ സ്വപ്നങ്ങളെങ്കിലും ബാക്കിയാവട്ടേ....വളരെ നന്നായിട്ടുണ്ട്‌......

    ഓ:ടോ: ശാന്തിയുടെയും സമാധാനത്തിന്റേയും ക്രിസ്തുമസ്‌ ആശംസകള്‍....

    ReplyDelete
  3. രണ്‍ജിത്തിനോടും, മയില്‍പ്പീലിയോടും നന്ദി പറയുന്നു...

    ReplyDelete
  4. pravasiyude jeevitha swapanangalude nerkazhcha...ente manassanivide pakarthiyathu.....ente nandi engane rekhappeduthanamennu ariyillallo..........allenkilum oru nandiyil theerunnathallallo atma bandhangal.......

    ReplyDelete