Wednesday, October 30, 2019

ശാർദ്ദൂലം 30.10.2012

കുരുത്തോലനിറമുള്ള കുഞ്ഞാത്തോല് 30.10.2017

Adv Kuttan Gopurathinkal
October 30, 2017 at 9:07 PM ·
കുരുത്തോല നിറമുള്ള കുഞ്ഞാത്തോല്
=====================================
“കുരുത്തോല നിറമുള്ള കുഞ്ഞാത്തോലേ
എന്ത് തമ്പ്രാട്ടിക്ക് വേണം ചൊല്ലൂ..“
“ഒന്നുമെനിക്കിന്ന് വേണ്ടാ, ചാത്താ
അക്കരെ കൊണ്ടോയി വിട്ടാ മതി.“
“കാലു വഴുക്കാതെ എന്റെ കൊച്ചു
തോണിയിൽ കേറുമോ കുഞ്ഞാത്തോലേ?“
“കയ്യിന്മേലൊന്നു പിടിക്ക് ചാത്താ..”
“അയ്യയ്യോ തീണ്ടില്ലേ കുഞ്ഞാത്തോലേ?”
“വീണാലോ പൊക്കിയെടുക്കേണ്ടേ നീ?
അപ്പോഴും തീണ്ടലാവില്ലേ, ചാത്താ..?”
കുഞ്ഞാത്തോൽ ചാത്തന്റെ കൈപിടിച്ചു
തോണിയിലേറി, പുഴകടക്കാൻ‍
പിറ്റേന്ന് ചാത്തന്റെ ചത്ത ദേഹം
പന്മനയാറ്റിലൊഴുകിക്കണ്ടു.
കയ്യിലും, കാലിലും, മെയ്യിലാകെ
നീലിച്ച, ചോരച്ച പാടു കണ്ടു.
കുഞ്ഞാത്തോലെ പിന്നെ കണ്ടില്ലാരും
പ്രാന്തായി, തൂങ്ങിച്ചത്തെന്നു കേട്ടു.
പന്മനയാറ്റിൽ, നിലാവിലിന്നും
രണ്ടുപേർ‍ തോണിയിൽ പോണകാണാം
ഒന്നു വെളുത്തൊരു കുഞ്ഞാത്തോലും
മറ്റേത് ചാത്തനുമായിരിക്കാം
നീറ്റിലങ്ങിങ്ങായ് കുരുത്തോലയും
തെച്ചിപ്പൂവും കാണാം, എന്ന് കേള്‍പ്പൂ
=========================

Saturday, October 26, 2019

അനുരാഗം മല്ലിക 26.10.2012

ഹിന്ദോളം 20.10.2015

ഊർജ്ജതന്ത്രം ഫിസിൿസ് 25.10.2015

Adv Kuttan Gopurathinkal
October 25, 2015 at 4:54 PM ·
ഊര്‍ജ്ജതന്ത്രം. .. (ഫിസിക്‍സ് )
========================

അവളുടെ കണ്ണുകളിലെ ഒരൊറ്റ പ്രകാശകണികയ്ക്ക്
സെക്കന്‍ഡിൽ‍ രണ്ടുലക്ഷത്തി തൊണ്ണൂറ്റൊന്‍പതിനായിരം
കിലോമീറ്ററിൽ കൂടുതൽ വേഗതയുണ്ടായിരുന്നു..
അവിടേയ്ക്കെത്താൻ‍ പ്രകാശവർ‍ഷങ്ങൾ‍ തന്നെ വേണ്ടിവരുമെന്നും,
അത്രയും വേഗം ആര്‍ജ്ജിക്കാൻ തനിക്കൊരിക്കലുമാവില്ലെന്നും;
എത്തിയാൽ‍ തന്നെ, പണ്ടെങ്ങോ ജ്വലിച്ചു പൊലിഞ്ഞ
ആ കണികയെ കാണാൻ‍ കഴിയില്ലെന്നും മനസ്സിലാക്കാൻ വര്‍ഷങ്ങളുടെ വര്‍ഷങ്ങള്‍ വേണ്ടിവന്നു..
ശേഷിച്ച തന്റെ പിണ്ഢവുമായി വെളിച്ചത്തെ
എത്ര ശതഗുണീഭവിപ്പിച്ചാലും
നഷ്ടമായിക്കൊണ്ടിരുന്ന ഊര്‍ജ്ജം ഉണ്ടാക്കപ്പെടാനോ
നശിപ്പിക്കാനോ കഴിയില്ലെന്നത്, പിന്നീട്, വളരെ വൈകിയാണ് മനസ്സിലായത്
അനാദിയായ കാലത്തിന്റെ അനസ്യൂതമായ അകൽച്ചയിൽ
പിന്നീടൊരിക്കലും കണ്ടുമുട്ടാനിടയില്ലാതെ അകന്നപ്പോൾ
അതും, ഊര്‍ജ്ജതന്ത്രത്തിന്റെ ഒരനിവാര്യതയായി..

ഭാഷാപീഢനം 26.10.2017

Adv Kuttan Gopurathinkal
October 26, 2017 at 9:36 AM ·
ഭാഷാപീഡനം
-----------------------
മനസ്സില്ത്തോന്നുന്ന ഒരാശയത്തെ, മറ്റൊരാളെ അറിയിക്കാനാണല്ലോ, ഭാഷ. മനുഷ്യന് പുരോഗമിച്ചതോടെ ഭാഷയില് മാറ്റം വന്നു. ധ്വനി, അലങ്കാരം എന്നിവ മനുഷ്യന് ഉപയോഗിക്കാന് തുടങ്ങി. ഒരു കാര്യം നേരിട്ടുപറയാതെ പറയുന്നത് ധ്വനി. ഒരേകാര്യം തന്നെ പൊലിപ്പിച്ചുപറയുന്നത് അലങ്കാരം. താളനിബദ്ധമായി അത് പറഞ്ഞാല് , ഛന്ദോബദ്ധ
മായാല്, കവിതയ്ക്ക് ചാരുതയേറും..
ഇനി കാര്യത്തിലേയ്ക്കുകടക്കാം. പദസമ്പത്ത് കയ്യിലുള്ളവര് ഓരോ സന്ദര്ഭത്തിനും അനുയോജ്യമായ പദങ്ങള് ഉപയോഗിക്കും. അതില്ലാത്തവര് “ഭയങ്കര” മായ പദങ്ങള് ഉപയോഗിക്കും..
ഭയം കരോ ഇതി ഭയങ്കരം.. ഭയമുണ്ടാക്കുന്നത് എന്തോ അത് ഭയംകരം
ഭയങ്കര ഇഷ്ടം, ഭയങ്കര പാട്ട്, ഭയങ്കര അഭിനയം, ഭയങ്കര നോട്ടം, ഭയങ്കര ടേസ്റ്റ്..
അങ്ങ് തെക്കോട്ടൊക്കെ ഇത് ഫയങ്കരം ആണ്. അതായത് ഫരതന്റെ ഫ..
ഇനി മറ്റൊന്നുണ്ട്.
ചെത്ത്, ലാ, ചങ്ക്, ബ്രോ, മാസ്സ്, സ്കെച്ച്, സീൻ ..
മഹാ കഷ്ടം ..!
ഇനി, ഒരാള് ഉദ്ദേശിച്ചകാര്യം മറ്റേ ആൾ അറിഞ്ഞാപ്പോരേ? ഭാഷേടെ ഭംഗി നോക്കുന്നതെന്തിനാ... ന്ന് ചോദിച്ചാൽ.. സുഹൃത്തേ! എനിക്ക് മറുപടിയില്ല..
പുലരിയുടെ നെറ്റിയിൽ ഒരു നീഹാരബിന്ദു എന്നുകേൾക്കുമ്പോളുള്ള ആ രസം, ഈ മാസ്സ് കേട്ടാ വരില്ല, എന്റെ ചങ്ക് ബ്രോ...
ഇവയൊക്കെ വളരെ നൈമിഷികമാണുതാനും.. ആറുമാസത്തില്ക്കൂടുതല് ഇവയ്ക്ക് ആയുസ്സില്ല.
ഇതുപോലെത്തന്നെ ഗാനങ്ങളും..
മുക്കാല, ലജ്ജാവതിയേ, കപ്പലുണ്ടാക്കീ, ഇപ്പോ അറപ്പുതോന്നിക്കുന്ന ജിമിക്കിക്കമ്മലും..
സംഗീതമോ സാഹിത്യമോ ഏഴുജന്മമായി അടുത്തുകൂടി പോകാത്തവരാണ് ഇവയെ കൊണ്ടുനടക്കുന്നതും, താലോലിക്കുന്നതും
ഇന്റര്നെറ്റിൽ “വൈറൽ” ആയെന്ന്പറഞ്ഞ് ഭയങ്കരമായി ഇഷ്ടപ്പെടുന്നതും..