Kuttan Gopurathinkal
10 June 2015 at 15:21 ·
സ്വപ്നം
====
അനുഭൂതികൾ പെയ്ത ഒരു സംഗമത്തിനു ശേഷം,
ഉത്ക്കടവും. ഭ്രാന്തവുമായ സ്നേഹാവേശത്തോടെ
അയാള്‍ അവളോട് ചോദിച്ചു..
“എന്റെകൂടെ വരാമോ?
ഒത്തിരി ഒത്തിരി ദൂരെ,
കാനനമൈനകളും, കാട്ടാറുകളും രാഗാലാപം നടത്തുന്നേടത്ത് ;
നടക്കാനിത്തിരി മണ്ണും, കിടക്കാനൊരുകുഞ്ഞിക്കൂരയും;
കുടിക്കാന്‍ വെള്ളത്തിനു വക്ക് പൊട്ടിയ ഒരു കിണറും;
കഞ്ഞിവയ്ക്കാനൊരടുപ്പും;
ഉറങ്ങാന്‍ തറയില്‍ ഒരു പായും;
എനിക്ക് സ്വപ്നം കാണാനും, ഓമനിക്കാനും നീയും;
നിനക്ക് സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കാന്‍ ഞാനും മാത്രമുള്ളേടത്ത്
എന്നോടൊപ്പം കഴിയാന്‍ വരാമോ?
ഒരു പൂര്‍വജന്മവാഗ്ദാനത്തിന്റെ നിറവേറലെന്നപോലെ
നമുക്കവിടെ കഴിയാം..“
അവളൊന്നും പറഞ്ഞില്ല.
നനവാര്‍ന്ന നീല നയനങ്ങളോടെ
അയാളെ നോക്കുകമാത്രം ചെയ്തു.
തികഞ്ഞ നിസ്സഹായത ആ കണ്ണുകളില്‍ അയാള്‍ വായിച്ചു
പിന്നീട്,
ഒരാലിംഗനത്തിന്റെ നിര്‍വൃതിയിലലിയവേ,
എല്ലാം വൈകിപ്പോയെന്ന അറിവില്‍
ആയാള്‍ സ്വപ്നത്തില്‍ നിന്നുമുണര്‍ന്നു..
==============================

No comments:
Post a Comment