Kuttan Gopurathinkal
24 September 2015 at 10:24 ·
“അമാവാസി”
-----------------
ചന്ദ്രബിംബത്തെ നോക്കി
ഒന്നു ചിരിക്കാന്‍
പൂച്ച
മാവിന്‍ കൊമ്പില്‍ കാത്തിരുന്നു.
അന്ന്, അമാവാസിയായിരുന്നു..
.
ഈയടുത്താണ് ഞാന്‍ ഈ കാവ്യതല്ലജം വായിച്ച് കോള്‍മയിര്‍ കൊണ്ടത്.
അപാരമായ അര്‍ത്ഥതലങ്ങളുള്‍ക്കൊള്ളുന്ന ഈ ഏതാനും വരികള്‍
എന്റെ ചിന്തയെ, സംസ്കാരത്തെ, വാനോളമുയര്‍ത്തി..
വാക്കുകളുടെ പ്രയോഗത്തിലെ മിതത്വം, കയ്യടക്കം, ആശയത്തിലെ ചാരുത
ഇവയൊക്കെ വെട്ടിത്തുറന്ന് പറയാന്‍ രചയിതാവുകാണിക്കുന്ന
ആ സ്ഥൈര്യം, ആര്‍ജ്ജവം എന്നിവ ശ്ലാഖനീയം തന്നെ.
മറ്റേതോ ലോകത്തുള്ള ചന്ദ്രന്‍ ഒരു ബിംബമാണ്.
അതിനെ നോക്കി ചിരിക്കാന്‍, അതെ ഒന്നു ചിരിക്കാന്‍തന്നെ
ഉള്ളിലെ സങ്കടങ്ങളടക്കി ലോകത്തോട് സകല പുച്ഛവും വെളിവാക്കി
ഒന്നു ചിരിക്കാന്‍ .....
പൂച്ച ! ഒന്‍പതു ജന്മങ്ങളുള്ള, ഇന്ദ്രന്‍പോലും രൂപപരിണാമത്തിനു തിരഞ്ഞെടുത്ത, ഇരുളില്‍പോലും കാഴ്ചയുള്ള പൂച്ച... “പൂച്ച ഒരു തുള്ളി പുലി“ .. എന്ന് ലോര്‍ക്ക.
മാവിന്‍ കൊമ്പില്‍.. അവസാനം എല്ലാവര്‍ക്കും വേണ്ടത് ഒരു മാവിന്റെ ഏതാനും കൊമ്പുകള്‍ തന്നെ..
കാത്തിരിപ്പിന്റെ അനിവാര്യത, അസഹ്യത, അനന്തത, കവി ഭംഗിയായി വരയ്ക്കുന്നു..
എന്നാല്‍
അന്ന് അമാവാസിയായിരുന്നു എന്ന പ്രസ്താവനയിലെ ആ ഏന്റിക്ലൈമേക്‍സ് ശ്രദ്ധിക്കുക. എല്ലാം വെറുതേ എന്ന സന്ദേശവും..
..
മഹത്തായ ഈ രചന നിങ്ങള്‍ക്ക് ഒരുപക്ഷേ കാണാനും ആസ്വദിക്കാനും ആയില്ലെങ്കിലോ എന്നുകരുതിമാത്രം ഇത് ഇവിടെ ഇടുന്നു..
നന്ദി..
====================
.
(കവിതാരസ മാധുര്യം
വ്യാഖ്യാതാ വേത്തി ന കവി
സുതാ സുരത സാമര്‍ത്ഥ്യം
ജാമാതാ വേത്തി ന പിതാ.)

No comments:
Post a Comment