Tuesday, December 4, 2018

പുതിയ അറിവ് 04.12.2018

പുതിയ അറിവു
===========
നേരം സന്ധ്യ, തുടുത്തുനിന്ന വദനം കൂമ്പുന്നരൊത്താമര-
ത്താരും, മന്ദസമീരനൊത്തുതലയാ ട്ടീടുന്ന നെയ്യാംബലും
ഈരാവിൻ‍ ശ്രുതിമൂളിടുന്ന രജനീ യാമങ്ങൾ‍ തൻ പൊയ്കയിൽ‍
നീരാടാനൊരുതിങ്കളെത്തി, പിറകേ താരങ്ങളും കൂട്ടിനായ്..
ശുദ്ധ ശാർദ്ദൂലവിക്രീഡിതത്തിൽ എഴുതിയ ഈ ശ്ലോകം വായിക്കാൻ ശ്രമിക്കുന്നവർ,
പ്രഥമദർശനത്തിൽത്തന്നെ ഇതേതോ പഴഞ്ചൻ സാധനമാണെന്നുകരുതി വിടുമെന്നും,
നേരം സന്ധ്യ,
തുടുത്തുനിന്ന വദനം
കൂമ്പുന്നരൊത്താമരത്താരും,
മന്ദസമീരനൊത്തുതലയാ ട്ടീടുന്ന നെയ്യാംബലും
ഈരാവിന്‍
ശ്രുതിമൂളിടുന്ന രജനീ യാമങ്ങള്‍
തന്‍ പൊയ്കയില്‍
നീരാടാനൊരു
തിങ്കളെത്തി,
പിറകേ താരങ്ങളും കൂട്ടിനായ്..
അത് ഇപ്രകാരമായാൽ കൂടുതൽ വായനക്കാർ ഉണ്ടാകുമെന്നും, രണ്ടു യുവ കവികൾ എന്നോട് പറഞ്ഞു..
മലയാള കവിതേ ! എനിക്കു ലജ്ജ തോന്നുന്നു..
.

No comments:

Post a Comment