Adv Kuttan Gopurathinkal
February 10, 2018 at 1:28 PM ·
മണി രണ്ടര ..
---------------------
വണ്ടി വല്ലാതെ ആടിയുലയുന്നു. ഏതോ റഫ് റോഡിലൂടെയാവണം ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. സീറ്റിലിരുന്ന് ചുറ്റും നോക്കി. എല്ലാവരും നല്ല ഉറക്കത്തിലാണ്. പ്രോഗ്രാം കഴിഞ്ഞ്, മേക്കപ്പ് തുടയ്ക്കാന്‍പോലും ആരും മിനക്കെട്ടില്ല. വണ്ടിയില്‍ക്കയറി, ഇനി കേമ്പില്‍ എത്തി നന്നായി ഒന്നുറങ്ങണം. ഡ്രൈവറുടെ സീറ്റില്‍ നോക്കി. പിന്നില്‍ ചെമ്പന്‍ മുടി പാറുന്നതുകാണാം. ഡ്രൈവര്‍ മുന്നിലെ സൈഡ് സീറ്റില്‍ ക്കിടക്കുന്നു. അപ്പോള്‍ ആരാണ് വണ്ടി ഓടിക്കുന്നത്? മെല്ലെ നടന്ന് മുന്നിലെത്തി. ഒന്നേ നോക്കിയുള്ളൂ.. നട്ടെല്ലില്‍ക്കൂടി ഒരു വിറയല്‍ അരിച്ചുവന്നു. രണ്ടും കല്‍പ്പിച്ച് കാലുകൊണ്ട് ഡോര്‍ഹേന്‍ഡില്‍തുറന്നു. കയ്യിലിരുന്ന തോര്‍ത്തുകൊണ്ട് അതിന്റെ കഴുത്തില്‍ ചുറ്റി,
വലിച്ചുപിടിച്ച്, ഒറ്റച്ചവിട്ട്. അതങ്ങിനെത്തന്നെ പുറത്ത്യ്ക്ക് തെറിച്ചു. ഒരവസാനശ്രമമെന്നപോലെ സ്റ്റിയറിങ്ങില്‍ പിടിച്ച പിടി, തലയില്‍ ഒരു ഇടിയേറ്റതോടെ വിട്ടു. ഏന്തിവലിഞ്ഞ് ഡ്രൈവറുടെ സീറ്റിലിരുന്ന് വണ്ടി നേരെയാക്കി കഴിയുന്നതും വേഗത്തില്‍ പറപ്പിച്ചുവിട്ടു. കീറിപ്പറിഞ്ഞ വസ്ത്രവും, പാറിപ്പറക്കുന്ന തലമുടിയുമായി അത് പിന്നാലെ വരുന്നത് റിയര്‍വ്യൂ ഗ്ലാസ്സിലൂടെ കാണാമായിരുന്നു. കുറേ ഏറെ ദൂരംചെന്നാ റബ്ബര്‍ എസ്റ്റേറ്റിനെ ഓര്‍മ്മിപ്പിക്കുന്ന ആ ഏരിയാ വിട്ട് ടാറിട്ട പാതയിലെത്തിയത്.. ദൂരെ കണ്ട ഗേസ് ലൈറ്റിനടുത്തുള്ള ചായക്കടയില്‍ വണ്ടി നിറുത്തി. ഡ്രൈവറെ വിളിച്ചുണര്‍ത്തി..
ആകെ വിയര്‍ത്തുകുളിച്ചിട്ടുണ്ട്..
എഴുന്നേറ്റു ടോയ്‌ലെറ്റില്‍ പോയി.
കുപ്പിയില്‍ നിന്നും അതിലെ വെള്ളം മുഴുവന്‍ കുടിച്ചിട്ടും ശരീരത്തിലെ വിറയല്‍ മാറിയിട്ടില്ല.
വാച്ചില്‍ നോക്കി..
മണി രണ്ടര..

No comments:
Post a Comment