കസ്റ്റമറാണെന്ന് ഞാന്‍ കരുതി, സന്തോഷിച്ചു.
ഇഷ്ടമില്ലെനിയ്ക്കെല്ലാം പറയാന്‍, പത്രത്തിലെ-
കുട്ടീ, നീ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ചോദിയ്ക്കല്ലേ.
പേരുവയ്ക്കരുതെന്റെ പടവുമല്ലേല്‍ത്തന്നെ
തീരാത്ത കുഴപ്പങ്ങള്‍ ഇന്നെനിയ്ക്കേറെയുണ്ട്.
മാറിനിന്നീടാമല്‍പം, ഏതാനുംനിമിഷങ്ങള്‍
പോരെ, യതിന്ന് പൈസ തരണം, തിരക്കുണ്ട്.
അമ്മാവനൊരാള്‍, ഞാനന്നേഴിലാ,ണെന്നെപ്പിടി-
ച്ചുമ്മവച്ചപ്പോഴതിന്‍ പൊരുള്‍ ഞാനറിഞ്ഞില്ല.
സമ്മതിച്ചില്ലേല്‍ വീട്ടുകാര്യങ്ങള്‍ കുഴയും അ-
ന്നമ്മ, കിടപ്പിലാണെന്നഛനോ പണിയില്ല.
ഇല്ലഞ്ചുപൈസ വീട്ടില്‍, വിശന്നാല്‍ കരയുവാ-
നല്ലാതെയറിയാത്ത മൂന്ന് കുട്ടികളുണ്ട്.
വല്ലജോലിയും ചെയ്ത് ജീവിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍
എല്ലാര്‍ക്കുമൊന്നേ വേണ്ടൂ, എന്റെയീശരീരത്തെ.
നാട്ടില്‍ ഞാനത്രയ്ക്കങ്ങോട്ടറിയപ്പെട്ടില്ലേലും
കൂട്ടിനന്നാളുണ്ടായി, ജോലിയില്‍ തിരക്കായി.
പട്ടിണിമാറി, പിള്ളേര്‍പഠിച്ചുവലുതായി
പട്ടണമൊരുപേരിട്ടെനിയ്ക്ക്, 'നിശാഗന്ധി'.
അന്നൊക്കെയെന്നെത്തേടി കാറിലെത്തിടും വീടിന്‍-
മുന്നിലാളുകള്‍, ഇപ്പോഴത്രയ്ക്ക് തിരക്കില്ല.
ഇന്ന്, ഞാന്‍ മൊബൈലിലെ അഡ്രസ്സില്‍ ഓട്ടോയേറി-
ചെന്നാണ്, നാളെപ്പോക്ക് കാല്‍നടയായിട്ടാവാം.
ഇല്ലെനിയ്ക്കൊരുദു:ഖം, തൊഴിലാണിതുമെന്ന-
തല്ലാതെ, തെറ്റാണിതെന്നൊട്ടുമേ തോന്നീട്ടില്ല.
ഇല്ല, നാളെയെപ്പറ്റി ചിന്ത, കാശിനാണേലും
വല്ലോര്‍ക്കുമല്‍പം സുഖം കിട്ടുമെങ്കിലായ്ക്കോട്ടെ।
അറിയാമെന്നെപ്പോലെയുള്ളവര്‍ വിസ്മ്രിതിയില്‍
മറയും, തീരാരോഗബാധയില്‍, ദാരിദ്ര്യത്തില്‍
പറയും തള്ളിയെന്നെ, ഞാന്‍വളര്‍ത്തിയോര്‍പോലും
മരണം വരുമ്പോളും തിരിഞ്ഞ്‌നോക്കില്ലെന്നും..
ഇതും ഒരു തൊഴിലായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടേയ്ക്കാം....
ReplyDeleteപുത്തനാണ്ടാശംസകള്‍.
ReplyDeleteജീവിതത്തിന്റെ പല മുഖങ്ങളിലൊന്ന്.....പച്ചയായി വരച്ചുകാട്ടിയിരിയ്ക്കുന്നു...... നന്നായിട്ടുണ്ട്......
ReplyDeleteനന്മനിറഞ്ഞ പുതുവല്‍സരാശംസകള്‍.......
ശിവ, അരീക്കോടന്‍, മയില്‍പ്പീലി..
ReplyDeleteഎല്ലാവര്‍ക്കും നന്ദി..പുതുവത്സരാശംസകളും..
kuttetta,ee nishagandhi ente manassine vallathe koluthi valikkunnuvallo...sahodarangale padippikkan,avarkku oru nerathe aharam kodukkan swantham shareeram vilkkendi varunna ethrayo sahodarimarude prethinidhiyanee nishagandhi.....ithra manoharamayi nishagandhiye aavishkarichathinu abhinandanangal.....
ReplyDelete