---------------------
പ്രപഞ്ചം മുഴുവന്‍
ഒരു ബിന്ദുവിലേയ്ക്ക്
എത്തിനിന്നാലെന്ന പോലെ,
അന്യോന്യം അറിയാതെ തന്നെ
അടുത്തടുത്തുനില്‍ക്കുമ്പോള്‍ ,
മധുരമനോഹരമായ ഒരസ്വസ്ഥത
മനസ്സിന്റെ അടിത്തട്ടിലൂടെ
ഒഴുകിയടിയുന്നെങ്കില്‍ ..
അറിയൂ..
നിങ്ങള്‍ പ്രണയത്തിലാണ് !
കണ്ണുകള്‍ കൂട്ടിമുട്ടാതെ തന്നെ
പരസ്പരം കാണാതെ തന്നെ
ആ ആള്‍ അടുത്തുണ്ടെന്നറിയാനും ;
ഒരു വാക്ക്,
ഒരു നോട്ടം,
ഒരു ചെറു ചിരി
നിങ്ങളെ ഹര്‍ഷോന്മാദത്തോളം
എത്തിക്കാനുമാവുമെങ്കില്‍ ,
അറിയൂ..
നിങ്ങള്‍ പ്രണയത്തിലാണ് !
ആ സാമീപ്യത്തിനായി,
ഒരുവാക്കുരിയാടാനായി,
ഒന്ന് സ്പര്‍ശിക്കാനായി
മനസ്സ്
ഒരു കടലോളം ദാഹിക്കുന്നെങ്കില്‍ ,
അറിയൂ
നിങ്ങള്‍ പ്രണയത്തിലാണ്..!
ഞാനിവയറിയുന്നു..
ഞാനിന്നു പ്രണയത്തിലാണ്..!!
Tuesday, July 19, 2011
Subscribe to:
Post Comments (Atom)
നിങ്ങള്‍ പ്രണയത്തിലാണ് !
ReplyDeleteകണ്ണുകള്‍ കൂട്ടിമുട്ടാതെ തന്നെ
പരസ്പരം കാണാതെ തന്നെ.... സത്യം.. മനോഹരം