---------
ജന്മാന്തരങ്ങളായ്
ഞാന്‍ കൊതിച്ചിരുന്ന
മോഹസാഫല്യത്തിന്റെ,
നിര്‍വൃതിയുടെ
ഈ നിമിനേരങ്ങളില്‍ ;
ദുര്‍ബലമായ
എന്റെ പ്രാണന്‍
പിടഞ്ഞൊടുങ്ങിയിരുന്നെങ്കില്‍ !
എനിക്കിനി
സ്വപ്നങ്ങള്‍ വേണ്ടാ
അവയിലെ രത്നങ്ങളും വേണ്ടാ;
ജന്മങ്ങള്‍ വേണ്ടാ,
അവയിലെ പുണ്യങ്ങളും വേണ്ടാ;
അക്ഷരങ്ങള്‍ വേണ്ടാ,
അവയിലെ അമൃതും വേണ്ടാ...
Tuesday, August 9, 2011
Subscribe to:
Post Comments (Atom)
അക്ഷരങ്ങള്‍ വേണം,
ReplyDeleteഅവയിലെ അമൃതും വേണം...
ഇനിയും വരും വായിക്കാൻ
ആശംസകൾ .. എല്ലാം ഉപെക്ഷിക്കല്ലൂ
ReplyDeleteജന്മങ്ങൾക്കപ്പുറത്തെങ്ങോ
ReplyDeleteഒരു ചെമ്പകം പൂക്കും സുഗന്ധം...