Tuesday, December 4, 2018

സ്വപ്നം 04.12.2013

Kuttan Gopurathinkal
4 December 2013 at 13:21 ·

സ്വപ്നം
=====
പിന്നീട്, മധുരമോഹനമായ ഒരു ആലസ്യത്തോടെ കിടക്കവേ, അയാൾ ചോദിച്ചു..
“മോളൂ.. ഈ നിമിഷം ഞാൻ‍ മരിച്ചുപോയെങ്കിൽ,‍ നീ എന്തു ചെയ്യും?”
മാറോട്ചേര്‍ത്തമർ‍ത്തിപ്പുണർന്ന്, ഓമലാൾ പരിഭവിച്ചു..
“നല്ലൊരു സെഷനുശേഷം വേണ്ടാത്തതൊന്നും പറയാതിരുന്നൂടേ?”
അയാൾക്ക് രസം തോന്നി.
“അല്ല, മോളൂ.. ചുമ്മാ, ഒരു തമാശയ്ക്ക്.. പറയൂ..”
“ഓഹോ.. തമാശയ്ക്ക് ?എന്നാൽ‍ കേട്ടോളൂ.. പാൻ‍സിടുവിച്ച്, ഷേട്ടെല്ലം ഇൻ‍സേർ‍ട്ട് ചെയ്ത്,താങ്ങിപ്പിടിച്ച്, ബേല്‍ക്കണിയിൽ കൊണ്ടുപോയി, ഒറ്റത്തള്ള്..
എനിക്ക് ജീവിച്ച് കൊതിതീര്‍ന്നില്ല, മോനേ..“

ഏഴാംനിലയിൽ‍നിന്ന് വീണ്,
ഒടിഞ്ഞുനുറുങ്ങുന്നതും, ചിതറുന്നതും ഓർ‍ത്ത്, ഞെട്ടിയാണുണര്‍ന്നത്..
തണുത്തവിയർ‍പ്പ് ശരീരത്തിനുണ്ടായിരുന്നു.
കടുത്ത ദാഹം തോന്നി. എണീക്കാനാവുന്നില്ല.
സ്വപ്നമായത് എത്രനന്നായി എന്നയാൾ‍ ആശ്വസിച്ചു..
ഇല്ലെങ്കിൽ‍ , മരണശേഷവും ഇവൾ‍ കൊന്നേനേ, എന്നും.
പിന്നെ, ക്രൂരമായ ഒരു തമാശയെന്നോണം അയാൾ ഓർ‍ത്തു..
അല്ല, അതുതന്നെയാണല്ലോ ഇപ്പോൾ നടക്കുന്നതും..

==================

No comments:

Post a Comment