കവിയരങ്ങ്..
*********
അടുത്തതായി... എന്ന അനൌൺസ്മെന്റ് കേട്ടപ്പോൾ,
കവികുലഗുരുവെഴുന്നേറ്റു.
ജൂബ്ബയുടെ ഇടത്തേ പോക്കറ്റിൽനിന്ന്
കടലാസ്സെടുത്തുനിവർത്തു.
കണ്ഠമനക്കി
വായിച്ചു..
“ഒരു ജൂബ്ബ...”
കാണികൾ അത്ഭുതം കൂറി..
എന്തൊരു ഭാവന !
ഒരു ജുബ്ബ.. ഒരേയൊരു ജൂബ്ബ മാത്രം പോലും..
കവിതുടർന്നു..
“ഒരു ജൂബ്ബ...രണ്ടു മുണ്ടുകൾ..”
ശ്രോതാക്കൾ കിടുങ്ങി..
ഒരുജുബ്ബയും രണ്ടു മുണ്ടുകളും..
ഒരു ആത്മാവും..പല ശരീരങ്ങളും ഹോ.. മനോഹരം !
ഇതിൽക്കൂടുതൽ നശ്വര ശരീരത്തിനെന്തു വേണം.
കവിതുടർന്നു..
“നാലു സാരികൾ..”
അതാ, പച്ചയായ ജീവിതം....
ഒരു ജുബ്ബയും, രണ്ടുമുണ്ടും.. പക്ഷേ, സാരികൾ നാല് ...
ജനം ഹർഷോന്മാദത്തിന്റെ വക്കോളമെത്തി..
“രണ്ടണ്ടർവെയർ..”
അല്ലാ.. എന്തോ പന്തികേടുണ്ടല്ലൊ..
കവി, ജൂബ്ബയുടെ വലത്തേ പോക്കറ്റിൽ കയ്യിട്ട്,
വേറൊരു കടലാസ് പുറത്തെടുത്തു പറഞ്ഞു..
“ക്ഷമിയ്ക്കണം..
ശ്രീമതി, അലക്കുകാരനു കൊടുത്ത ലിസ്റ്റാ.. മാറിപ്പോയി...”
ജനം അപ്പോഴും അന്തം വിട്ടു..
എന്തൊരു ഭാവന...!!!
.
(നാലഞ്ചുകൊല്ലം പഴേതാണെങ്കിലെന്ത്? ഇന്നും ഫ്രഷാ, മോനേ..)
*************************************.
No comments:
Post a Comment