Wednesday, January 22, 2020

പക്ഷിശാസ്ത്രം 22.01.2012


Adv Kuttan Gopurathinkal
January 22, 2012 at 7:22 AM ·

പക്ഷിശാസ്ത്രം
==========
മിന്നുകെട്ടാൻ , കൈപിടിച്ചുതൻ‌ ജീവിതം
തന്നെ പകരമായ് നൽകാൻ കൊതിച്ചയാൾ
പുന്നെല്ലിനൊപ്പം ഹൃദയവും നീട്ടവേ
വന്നില്ല ചാരത്തു ശാരികപ്പെണ്ണവൾ ..
മിണ്ടുവാനാവാതെ മാറി നിന്നീടവേ
കണ്ടയാൾ സ്വപ്നങ്ങൾ പൂത്തുലഞ്ഞീടുന്ന
രണ്ടു നീലോത്പലപ്പൂവുകൾ , ചെന്തളിർ
ചുണ്ടും, തളിർമേനിയാളുന്ന ചന്തവും.
കാത്തുനിന്നില്ലയാൾ , പിന്നെ യെടുത്തങ്ങു
നീട്ടി പുതിയൊരു ‘നോക്കിയ’ യത്ഭുതം!
വെട്ടിത്തിരിച്ചു തല പിന്നെ കണ്ടയാൾ
മൊട്ടുവിടര്ന്നപോൽ ചുണ്ടിലെപ്പാൽച്ചിരി.
ചുറ്റിക്കറങ്ങിപ്പറന്നടുത്തേയ്ക്കെത്തി
നീട്ടി, നാണം‌പൂശിയാതളിർ കയ്യുകൾ .
ഒട്ടുമേ വൈകാതെ തത്തയെത്തൻ ചെറു
കൂട്ടിലേക്കാക്കിക്കതകുമടച്ചയാൾ .
പിന്നെ, ഭൂതം, ഭാവി, വര്ത്തമാനങ്ങളെ
പിറ്റേന്നു പത്രത്തിൽ കണ്ടു ജനങ്ങളും..!

&&&&&&&&&&&&&&&&&&&&&&&&

No comments:

Post a Comment