Tuesday, January 28, 2020

ആറപ്പവും കമ്മ്യൂണിസവും 28.01.2019

Adv Kuttan Gopurathinkal
January 28, 2019 at 10:55 AM ·

ആറപ്പവും, കമ്മ്യൂണിസവും.
==========================
ഒരമ്മ, വീട്ടിൽ, എന്നും രാവിലെ ആറപ്പം ഉണ്ടാക്കി, തന്റെ മൂന്ന് മക്കൾക്ക് കൊടുത്തിരുന്നു. ഓരോരുത്തർക്കും ഈരണ്ടുവീതം. മക്കളെല്ലവരും. തികഞ്ഞ സംതൃപ്തരായിരുന്നു..
ഒരു ദിവസം ഒരു സാമൂഹിക പരിഷ്കർത്താവ് രാവിലെ ആ വീട്ടിൽ ചെന്ന് ഈ അനീതി കണ്ടു രോഷം‌പൂണ്ടു. മൂത്തമകനു കൂടുതലും, ഇളയമകനു കുറവും കൊടുത്താൽ മതി എന്ന് സൈദ്ധാന്തീകരിച്ചു. നിർബന്ധവും, ഭീഷണിയും സഹിക്കാഞ്ഞ് അമ്മ സമ്മതിച്ചു.
പിറ്റേന്നും അമ്മ ആറപ്പം ചുട്ടു..
മൂത്തയാൾക്ക് മൂന്നും
രണ്ടാമത്തെയാൾക്ക് രണ്ടും
മൂന്നാമത്തെയാൾക്ക് ഒന്നും കൊടുത്തു.

സഖാവുവന്ന്, എല്ലാവർക്കും സന്തോഷമായില്ലേ? സാമൂഹിക സമത്വം വന്നില്ലേ ? എന്നൊക്കെ ആരാഞ്ഞു..
ഒന്നാമത്തെയാൾ .. “വയറു നിറഞ്ഞ് വേദനിക്കുന്നു. ഒരു സുഖവുമില്ല, രണ്ടെണ്ണം മത്യാരുന്നു..”
രണ്ടാമത്തെയാൾ .. എനിക്കൊരു വ്യത്യാസവും തോന്നുന്നില്ല..”
മൂന്നാമത്തെയാൾ .. “എനിക്ക് വയറുനിറഞ്ഞില്ല. വിശക്കുന്നു..”

ഇതാണു സൂർത്തുക്കളേ കമ്മ്യൂണിസം..

=================
കടപ്പാട്. ഡോ. ഗിരീഷ്
.

No comments:

Post a Comment