ഫെബ്രുവരി..12
പീലിത്തിരുമുടിയും പീതാമ്പരവും
കോലക്കുഴല്‍ വിളിയും കൗസ്തുഭവും
ചേലൊത്തചന്ദനക്കുറിയുമണിഞ്ഞൊരെന്‍-
ബാലഗോപാലാ നിന്നെ കണികാണണം
പാടിയ വേണുവിന്‍ നാദം കേള്‍ക്കെ
ഓടിയണഞ്ഞ ഗോപാംഗികളെ
മോടിയില്‍ മാറില്‍ചേര്‍ത്താനന്ദകേളിക-
ളാടിയ കണ്ണാ നിന്നെ കണി കാണണം
പാര്‍ത്ഥനു തേര്‍ തെളിച്ച തേരാളിയായ്
പാഞ്ജജന്യം മുഴക്കും വഴികാട്ടിയായ്
ശ്രീവല്‍സവും വനമാലയും മാറേറ്റ
ശ്രീധരാ നീയെന്നും തുണയാകണം
Wednesday, March 14, 2007
പൂക്കളും നീയും
ഫെബ്രുവരി..10
പിച്ചകപ്പൂക്കളെ തൊട്ടു തലോടവേ
കൊച്ചിളം കാറ്റിന്‍ മനം കുളിര്‍ത്തൂ
നിന്നളകങ്ങളെ ചുമ്പിച്ച മാധുര്യ-
മുള്ളിലോര്‍മിക്കയാലാവാം
ചെമ്പനീര്‍പ്പൂക്കള്‍ നിറം കൊടുത്തൂ ചുണ്ടില്‍,
ചെമ്പകപ്പൂ നല്‍കി മേനിഗന്ധം
ഇന്ദീവരങ്ങളായ് കണ്ണുകള്‍, തേനൂറും
ചെന്താമര നിന്‍ കവിള്‍ത്തടങ്ങള്‍
മന്ദഹസിക്കുമെന്നോമലാളെക്കണാ-
നെന്തഴക് മഴവില്ല്‌പോലേ
മിന്നിത്തെളിയുന്ന സാന്ധ്യതാരം പോലെ
എന്നുമെന്മുത്തേ പ്രഭ ചൊരിയൂ..
പിച്ചകപ്പൂക്കളെ തൊട്ടു തലോടവേ
കൊച്ചിളം കാറ്റിന്‍ മനം കുളിര്‍ത്തൂ
നിന്നളകങ്ങളെ ചുമ്പിച്ച മാധുര്യ-
മുള്ളിലോര്‍മിക്കയാലാവാം
ചെമ്പനീര്‍പ്പൂക്കള്‍ നിറം കൊടുത്തൂ ചുണ്ടില്‍,
ചെമ്പകപ്പൂ നല്‍കി മേനിഗന്ധം
ഇന്ദീവരങ്ങളായ് കണ്ണുകള്‍, തേനൂറും
ചെന്താമര നിന്‍ കവിള്‍ത്തടങ്ങള്‍
മന്ദഹസിക്കുമെന്നോമലാളെക്കണാ-
നെന്തഴക് മഴവില്ല്‌പോലേ
മിന്നിത്തെളിയുന്ന സാന്ധ്യതാരം പോലെ
എന്നുമെന്മുത്തേ പ്രഭ ചൊരിയൂ..
അമ്മേ മൂകാംബികേ
ഫെബ്രുവരി..9
പദ്‌മാസനസ്തേ തൊഴുന്നായിരം രാഗ-
പദ്‌മങ്ങളെന്നില്‍ വിടര്‍ത്തേണമേ
പദ്‌മവിലോചനേ അമ്പികേ നിന്‍പാദ-
പദ്‌മങ്ങളെന്നും തുണയാകണേ
സ്വര്‍ണകിരീടം തലയിലേന്തി ഏഴു-
വര്‍ണങ്ങളാല്‍ മുഖ കാന്തി മിന്നി
കര്‍ണ്ണാഭരണവും ചാര്‍ത്തിയ നിന്നെ യുള്‍-
കണ്ണാല്‍ ഞാന്‍ കാണുന്നൂ മൂകാമ്പികേ
സിന്ദൂര വര്‍ണ മുഖകാന്തിയും നീണ്ട-
ചെന്താമരക്കണ്ണും പുഞ്ചിരിയും
എന്നും മനസ്സില്‍ തെളിയണേ അമ്പികേ
എന്നെ നീ കാക്കണേ ഭുവനേശ്വരീ
പദ്‌മാസനസ്തേ തൊഴുന്നായിരം രാഗ-
പദ്‌മങ്ങളെന്നില്‍ വിടര്‍ത്തേണമേ
പദ്‌മവിലോചനേ അമ്പികേ നിന്‍പാദ-
പദ്‌മങ്ങളെന്നും തുണയാകണേ
സ്വര്‍ണകിരീടം തലയിലേന്തി ഏഴു-
വര്‍ണങ്ങളാല്‍ മുഖ കാന്തി മിന്നി
കര്‍ണ്ണാഭരണവും ചാര്‍ത്തിയ നിന്നെ യുള്‍-
കണ്ണാല്‍ ഞാന്‍ കാണുന്നൂ മൂകാമ്പികേ
സിന്ദൂര വര്‍ണ മുഖകാന്തിയും നീണ്ട-
ചെന്താമരക്കണ്ണും പുഞ്ചിരിയും
എന്നും മനസ്സില്‍ തെളിയണേ അമ്പികേ
എന്നെ നീ കാക്കണേ ഭുവനേശ്വരീ
രണ്ടു പ്രാര്‍ത്ഥനകള്‍
ഫെബ്രുവരി..8
അക്ഷരം നല്‍കണേ ബുദ്ധിയും ആരോഗ്യ
രക്ഷയുമെന്റെ തിരുത്തൂരപ്പാ
എന്നുമെനിക്കു നിന്‍ പാദങ്ങളെ തൊഴാ-
നിന്നു നീ എന്നെ യനുഗ്രഹിയ്കൂ....
ശ്രീമഹാ വിഷ്ണുവിന്‍ ഗീതങ്ങള്‍ പാടി ഞാന്‍
ശ്രീകോവിലിന്‍ മുന്‍പില്‍ നില്‍കേ
ശ്രീധരാ, നിന്റെ മധുര മനോജ്ഞമാം
ശ്രീരൂപമെന്നില്‍തെളിഞ്ഞൂ
ഇല്ല; തോന്നീല, വരമൊന്നും ചോദിക്കാ-
നില്ല നിന്‍ ദര്‍ശനം തന്നെ പുണ്യം
വല്ലഭാ എന്നില്‍ നിറഞ്ഞു നീ നില്‍ക്കവേ
അല്ലലില്ലുള്ളിലശേഷം
ജന്മാന്തരങ്ങള്‍കടന്നു ഞാനെത്തീ നിന്‍
ചിന്മയ മുദ്ര കണ്ടീടാന്‍
എന്നുംകനിയണേ എന്നെതുണയ്ക്കണേ-
യെന്റെ ഗുരുവായൂരപ്പാ...
അക്ഷരം നല്‍കണേ ബുദ്ധിയും ആരോഗ്യ
രക്ഷയുമെന്റെ തിരുത്തൂരപ്പാ
എന്നുമെനിക്കു നിന്‍ പാദങ്ങളെ തൊഴാ-
നിന്നു നീ എന്നെ യനുഗ്രഹിയ്കൂ....
ശ്രീമഹാ വിഷ്ണുവിന്‍ ഗീതങ്ങള്‍ പാടി ഞാന്‍
ശ്രീകോവിലിന്‍ മുന്‍പില്‍ നില്‍കേ
ശ്രീധരാ, നിന്റെ മധുര മനോജ്ഞമാം
ശ്രീരൂപമെന്നില്‍തെളിഞ്ഞൂ
ഇല്ല; തോന്നീല, വരമൊന്നും ചോദിക്കാ-
നില്ല നിന്‍ ദര്‍ശനം തന്നെ പുണ്യം
വല്ലഭാ എന്നില്‍ നിറഞ്ഞു നീ നില്‍ക്കവേ
അല്ലലില്ലുള്ളിലശേഷം
ജന്മാന്തരങ്ങള്‍കടന്നു ഞാനെത്തീ നിന്‍
ചിന്മയ മുദ്ര കണ്ടീടാന്‍
എന്നുംകനിയണേ എന്നെതുണയ്ക്കണേ-
യെന്റെ ഗുരുവായൂരപ്പാ...
കണ്ടൂ
ഫെബ്രുവരി..7
മകര മാസ മഞ്ഞലിയുന്നൂ
മാമ്പൂ കൊഴിയുന്നൂ
മധുര സാന്ദ്ര വികാരമായ് നീ
മനസ്സില്‍ നിറയുന്നൂ
ദീപാരധന നേരത്തമ്പല
നടയില്‍ ഞാന്‍ തൊഴുതൂ
ശ്രീകോവിലിലെ ദേവിയെയോ യെന്‍
മുന്നിലെ ദേവിയെയോ
നളദമയന്തീ പദ ശ്രുങ്ഗാരം
പാടിയലിഞ്ഞിടവേ
നിറദീപങ്ങള്‍ അരങ്ങിലോ നിന്‍
മിഴികളിലോ കണ്ടൂ..
മകര മാസ മഞ്ഞലിയുന്നൂ
മാമ്പൂ കൊഴിയുന്നൂ
മധുര സാന്ദ്ര വികാരമായ് നീ
മനസ്സില്‍ നിറയുന്നൂ
ദീപാരധന നേരത്തമ്പല
നടയില്‍ ഞാന്‍ തൊഴുതൂ
ശ്രീകോവിലിലെ ദേവിയെയോ യെന്‍
മുന്നിലെ ദേവിയെയോ
നളദമയന്തീ പദ ശ്രുങ്ഗാരം
പാടിയലിഞ്ഞിടവേ
നിറദീപങ്ങള്‍ അരങ്ങിലോ നിന്‍
മിഴികളിലോ കണ്ടൂ..
Tuesday, March 13, 2007
നിന്നെ തേടി...
ഫെബ്രുവരി..3
വസന്തം പൂത്താലമേന്തിയെന്‍ മുന്നില്‍ വന്നല്ലോ
സുഗന്ധം പൂങ്കാറ്റായിന്നെന്റെ യുള്ളില്‍ നിറഞ്ഞല്ലോ
കിനാക്കള്‍ പുഞ്ചിരി തൂകീ, മനസ്സില്‍ മോഹമുണര്‍ന്നു
താളലയമോടെ രാഗം മൂളി വന്നൂ പൂങ്കുരുവീ...
ഒരിയ്ക്കല്‍ ജന്മങ്ങളിലെന്നോ മഴക്കാര്‍ മേലെ വന്നപ്പോള്‍
പീലിനീര്‍ത്താടിയോരെന്റെ ചരെ നീ നോക്കിനിന്നില്ലെ
സ്നേഹമയിലേ...
സ്നേഹമയിലേ നിന്നെ തേടീ ഞാനീ പൂന്തോപ്പില്‍ വന്നു
ഒരിയ്ക്കല്‍ പുല്‍മേട്ടിലെങ്ങോ ചിരിച്ചങ്ങോടിനടന്നില്ലെ
വിളിച്ചാല്‍ കേള്‍ക്കാത്ത ദൂരെ ഒളിക്കനല്ലോ പോയീനീ
നീള്‍മിഴിയാളേ....
നീല്‍മിഴിയാളേ നിന്നെതേടീ ഞാനീ പൂങ്കുടിലില്‍ വന്നു
വസന്തം പൂത്താലമേന്തിയെന്‍ മുന്നില്‍ വന്നല്ലോ
സുഗന്ധം പൂങ്കാറ്റായിന്നെന്റെ യുള്ളില്‍ നിറഞ്ഞല്ലോ
കിനാക്കള്‍ പുഞ്ചിരി തൂകീ, മനസ്സില്‍ മോഹമുണര്‍ന്നു
താളലയമോടെ രാഗം മൂളി വന്നൂ പൂങ്കുരുവീ...
ഒരിയ്ക്കല്‍ ജന്മങ്ങളിലെന്നോ മഴക്കാര്‍ മേലെ വന്നപ്പോള്‍
പീലിനീര്‍ത്താടിയോരെന്റെ ചരെ നീ നോക്കിനിന്നില്ലെ
സ്നേഹമയിലേ...
സ്നേഹമയിലേ നിന്നെ തേടീ ഞാനീ പൂന്തോപ്പില്‍ വന്നു
ഒരിയ്ക്കല്‍ പുല്‍മേട്ടിലെങ്ങോ ചിരിച്ചങ്ങോടിനടന്നില്ലെ
വിളിച്ചാല്‍ കേള്‍ക്കാത്ത ദൂരെ ഒളിക്കനല്ലോ പോയീനീ
നീള്‍മിഴിയാളേ....
നീല്‍മിഴിയാളേ നിന്നെതേടീ ഞാനീ പൂങ്കുടിലില്‍ വന്നു
നീ..
ഫെബ്രുവരി..2
നാദമാണെനിക്കു നീ, കരയും മുളന്തണ്ട-
ല്ലീണമാണെനിക്കു നീ, വീണതന്‍ തന്ത്രിയല്ല
താളമാണു നീ,യേതോ തുടിയ്ക്കും തുടിയല്ല
ഗാനമാണെനിക്കു നീ പാട്ടിന്‍ പദങ്ങളല്ല
പൂവണിയാതേ നില്‍കും സ്വപ്നമാണെനിക്കു നീ
പൂക്കളും, പൂന്തേനും, കാര്‍വണ്ടിന്റെ മൂളിപ്പാട്ടും
പൂനിലാവൊഴുക്കുന്ന കുളിരാണു നീ, മേട-
പ്പൂക്കൊന്നയേകും സ്വര്‍ണ വര്‍ണക്കണിക്കാഴ്ചയും
ഓര്‍മയിലൊളിപ്പിച്ച മയില്‍പീലിയാണുനീ
കേള്‍ക്കുവാനെന്നും കൊതിച്ചോരു താരാട്ടുപാട്ടും
നീറുന്ന മനസ്സിന്റെ സാന്ദ്വന സ്പര്‍ശം നീയേ
തൂലിക തുമ്പത്തിരുന്നൂയലാടുന്ന വാക്കും
നാദമാണെനിക്കു നീ, കരയും മുളന്തണ്ട-
ല്ലീണമാണെനിക്കു നീ, വീണതന്‍ തന്ത്രിയല്ല
താളമാണു നീ,യേതോ തുടിയ്ക്കും തുടിയല്ല
ഗാനമാണെനിക്കു നീ പാട്ടിന്‍ പദങ്ങളല്ല
പൂവണിയാതേ നില്‍കും സ്വപ്നമാണെനിക്കു നീ
പൂക്കളും, പൂന്തേനും, കാര്‍വണ്ടിന്റെ മൂളിപ്പാട്ടും
പൂനിലാവൊഴുക്കുന്ന കുളിരാണു നീ, മേട-
പ്പൂക്കൊന്നയേകും സ്വര്‍ണ വര്‍ണക്കണിക്കാഴ്ചയും
ഓര്‍മയിലൊളിപ്പിച്ച മയില്‍പീലിയാണുനീ
കേള്‍ക്കുവാനെന്നും കൊതിച്ചോരു താരാട്ടുപാട്ടും
നീറുന്ന മനസ്സിന്റെ സാന്ദ്വന സ്പര്‍ശം നീയേ
തൂലിക തുമ്പത്തിരുന്നൂയലാടുന്ന വാക്കും
Subscribe to:
Posts (Atom)

