Tuesday, May 29, 2007

മുല്ലമൊട്ട്‌


ഒരുകൊടുംവേനലിന്നവസാനമിലകളില്‍
ചെറുതായി മഞ്ഞിന്‍കണങ്ങള്‍ വീഴ്കെ
ഒരുപാടുമോഹങ്ങളുള്ളിലൊതുക്കിയ
തളിരിളംമൊട്ടൊന്നു തിരിതെറുത്തു.

ഞാന്‍മുല്ലമൊട്ട്‌, വിടര്‍ന്നിട്ടുവേണമെന്‍
തൂമണമേവര്‍ക്കുമേകീടുവാന്‍
ചിന്തകളിലാണ്ടു കാത്തിരിയ്ക്കെ ഒരു
സന്ധ്യയ്ക്ക്‌ പൂമൊട്ട്‌ കണ്‍മിഴിച്ചു

ഒരുനുള്ള്‌ സൗരഭം കുളിര്‍കാറ്റിനേകിയാ-
കരലാളനത്താല്‍ കൊഴിഞ്ഞുവീഴ്കെ
വിടരാതെ നിന്നിരുന്നെങ്കിലെന്നാ ചെറു
കുടമുല്ല യുള്ളിന്റെയുള്ളിലോര്‍ത്തു...

2 comments:

  1. ചെറുതെങ്കിലും നല്ല കവിത.
    ഹേ പുഷ്പമേ അധികതുംഗ പദത്തിലെത്രനാള്‍... എന്നോര്‍മിപ്പിക്കുന്നു.

    ReplyDelete