Wednesday, May 9, 2007
നിദ്ര
തങ്കമേനിയിതിലെന്‍ കരാംഗുലികള്‍
മന്ദവേഗതയില്‍ നീങ്ങവേ
പിന്‍കഴുത്തിലൊരുചുമ്പനത്തിലിള-
മഞ്ഞുപോലുരുകി വീണു ഞാന്‍
തുമ്പിതന്‍ചിറകിലേറി ഞാന്‍പഴയ
ചിന്തിനീരടികള്‍മൂളിയും
കുഞ്ഞുറുമ്പുകള്‍ ഞരമ്പിലൂടെ,യിട-
നെഞ്ചിലൂടെയുമിഴഞ്ഞുപോയ്
മഞ്ഞണിഞ്ഞയിരുകുന്നിനിടയിലൊഴു-
കുന്നസ്വേദനദിതന്‍തടത്തില്‍ ഞാ-
നിന്നു കണ്ണുകളടച്ച് സ്വപ്നവും
കണ്ടുനിര്‍വൃതിയിലുറങ്ങിടും
Subscribe to:
Post Comments (Atom)
'നിദ്ര' നന്നായിരിയ്ക്കുന്നു..
ReplyDeleteവായിച്ചു. സംഗതി മനസ്സിലായില്ല. ആസ്വാദനത്തിന്റെ തകരാറായിരിക്കും.
ReplyDeleteകുട്ടന്‍, ഗംഭീരം.
ReplyDeleteഞാനിന്നു കണ്ണുകളടച്ച് സ്വപ്നവും
ReplyDeleteകണ്ടുനിര്‍വൃതിയിലുറങ്ങിടും
ഈ ദിവാസ്വപ്നം കണ്ടു ഞാനെന്നുമുറങ്ങാന്‍ കിടക്കും.പക്ഷെ സ്വപ്നങ്ങളോന്നുമീയിടെ കാണാത്തതെന്തേ ഞാന്‍!
:)
chetta ithu kollam tto..
ReplyDelete