Thursday, July 19, 2007
ശശിലേഖ
മായികവിഭ്രമമേകും ചിരിയോടെ
നീയെന്റെ മുന്നിലായ് വന്നുനിന്നൂ
ആയിരം സൗഗന്ധികങ്ങള്‍ മനസ്സില്‍ പൂ-
ത്താടിയുലഞ്ഞത് ഞാനറിഞ്ഞു.
ആവണിത്തിങ്കളാരാവില്‍ വിരിച്ചിട്ട
തൂവെള്ളക്കമ്പളം നീക്കി മെല്ലെ
പൂവിതള്‍ക്കണ്‍തുറന്നഞ്ചെട്ടു താരകള്‍
തൂവല്‍ത്തലോടല്‍പോല്‍ എന്നെ നോക്കി
കൈകളാല്‍ കോരിയെടുക്കാന്‍, മൃദുവായി
മെയ്യാകെ മുത്തമിടാന്‍കൊതിക്കെ
നെയ്യാമ്പല്‍പൊയ്കയിലോളമിളകവേ
നീയെങ്ങുപോയ്, ശശിലേഖ പോലെ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment