Sunday, July 1, 2007
മന്ത്രവാദി
എനിക്ക് 'ഒരുച്ചെന്നിക്കുത്ത്' മാറ്റാനുള്ള മന്ത്രമറിയാം
ഒരുച്ചെന്നിക്കുത്തെന്നാല്‍,ഇംഗ്ലീഷില്‍ മൈഗ്രൈന്‍ എന്നു പറയും
എന്റെപ്രപിതാമഹന്മാരെല്ലം മഹാ മന്ത്രികരും 'മുറി'വൈദ്യന്മാരുമായിരുന്നു. മുറിവൈദ്യന്‍ എന്നുപറഞ്ഞാല്‍, മുറിവ് ചികില്‍സിച്ചു ഉണക്കുന്ന വൈദ്യന്‍ എന്നാണര്‍ത്ഥം. അല്ലതെ വ്യാജ ഡോക്ടര്‍
എന്നല്ല. യുദ്ധഭൂമിയില്‍ മുറിവേറ്റ യോദ്ധാക്കളെ ചികില്‍സിച്ചി
രുന്ന ഫീല്‍ഡ് ഡോക്ട്ടേഴ്സ്. വസൂരിവന്ന് ചീഞ്ഞളിഞ്ഞ്
കിടക്കുന്ന മൃതദേഹങ്ങളെ കുഴിയിലേയ്ക്കു എടുക്കാന്‍ ആളില്ലാതെ
വരുമ്പോള്‍, മുറുച്ചെടുത്ത വാഴത്തണ്ട് ജപിച്ച് കയ്യില്‍പിടിപ്പിച്ച്
കുഴിവരെ 'മൃതദേഹങ്ങളെ' അവര്‍ നടത്തിച്ചിരുന്നു പോലും.
ഒരുച്ചെന്നിക്കുത്ത് മാറ്റാനുള്ളമന്ത്രം എന്നെ പഠിപ്പിച്ചത്'മുത്തായി'യാണ്. അന്നെനിയ്ക്കു വയസ്സു പത്ത്. മുത്തായി,എന്റെ അമ്മയുടെ അമ്മയുടെ,അഛന്റെ അനുജനാണ്. മഹാമന്ത്രവാദി. ഞങ്ങള്‍
കാണുമ്പോള്‍ത്തന്നെ പ്രായം എണ്‍പതിനോടടുത്താണ്. വായില്‍
ഒറ്റപ്പല്ലില്ലെങ്കിലും, നാടന്‍കോഴിയുടെ എല്ല് മോണകൊണ്ട്"ഠേ"
എന്നു കടിച്ചുപൊട്ടിക്കുന്നകേട്ടാല്‍ ഞെട്ടിപ്പോകും. ഇടയ്കിടയ്ക്ക്
'സാവരന്‍' എന്ന് അദ്ദേഹം ഓമനപ്പേരിട്ടുവിളിയ്ക്കുന്ന നാടന്‍
ചാരായം കുടിയ്ക്കും. കുടിയ്ക്കുമ്പോഴെല്ലാം ഒരുകുപ്പി മുഴുവന്‍
വേണമെന്നത് നിര്‍ബന്ധമാണ്.
നാട്ടില്‍, നാലുഭാര്യമാരിലായി പത്തു പന്ത്രണ്ടു മക്കളുണ്ടത്രെ. ഷര്‍
ട്ടിടാറില്ല. മുണ്ടും,മേല്‍മുണ്ടും. ദേഹത്ത് ഇറച്ചി തൊട്ടെടുക്കാനില്ല.എല്ലുകൂടിനെ തോലുകൊണ്ട് പൊതിഞ്ഞപോലെ. എന്നാല്‍
ഭയങ്കര ശക്തിയാണ്. കോഴികളെ രണ്ടു വിരലുപയോഗിച്ചാണ്
കൊല്ലാറുപതിവ്. തലയില്‍ ഒറ്റരോമമില്ല. മുഖത്ത്,ഏതാനും
നരച്ചരോമങ്ങളുള്ള പുരികംമാത്രം. മടിയില്‍, ചെറിയ ഒരു ഓല-
ഗ്രന്ഥവും, മുറുക്കാന്‍പൊതിയും, ഒരു പേനക്കത്തിയും കാണും. പേനക്കത്തി ബഹുവിശേഷമാണ്. ഒരുപിടിയും,രണ്ടുതലയു-
മുണ്ടതിന്. ഒരുതല കത്തിയും,മറ്റേതല എഴുത്താണിയുമാണ്
ഏതെങ്കിലും ഒരുതല എപ്പോഴും പിടിയുടെ ഉള്ളിലായിരിയ്ക്കും
കത്തിയ്ക്കു ഭയങ്കര മൂര്‍ച്ചയാണ്
വേനലവധിയ്ക്കു അമ്മയുടെവീട്ടില്‍ ചെന്നാല്‍ നഗരത്തില്‍ നിന്നും
വരുന്ന ഞങ്ങള്‍ വി.ഐ.പി കളാണ്. കൊല്ലത്തിലൊരിയ്ക്കല്‍
നടത്തുന്ന ഈ യാത്രയ്ക്കുവേണ്ടി ഞങ്ങള്‍ കുട്ടികള്‍, കൊതിച്ച്
കാത്തിരിയ്കാറുണ്ട്. പത്തു പതിനഞ്ചു ദിവസത്തെ താമസത്തി-
നിടയില്‍,ചിലപ്പോള്‍, ഊരുതെണ്ടിവരുന്ന മുത്തായി ഒന്നുരണ്ടു
ദിവസം അമ്മവീട്ടില്‍ തങ്ങാറുണ്ടായിരുന്നു.
മുത്തായിയുള്ളദിവസം കോഴിക്കറി ഉറപ്പ്. അല്ലാത്തപ്പോള്‍
പുഴമീന്‍കൊണ്ടു തൃപ്തിപ്പെടേണ്ടിയിരുന്നു.
ഒരുസന്ധ്യയ്ക്ക് മുത്തായി സാവരനില്‍ കിറുങ്ങി, പേനക്കത്തികൊണ്ട് വെറ്റില,അടയ്ക,പുകയില എന്നിവ ച്രുതായി അരിഞ്ഞ്
വായിലിട്ട് തുപ്പലൊലുപ്പിച്ചിരിയ്ക്കുമ്പോള്‍ ഞാന്‍ ധൈര്യം
സംഭരിച്ച് അടുത്ത് ചെന്ന് പറഞ്ഞു.
"മുത്തായീ, എനിക്കൊരു മന്ത്രം പഠിപ്പിച്ചു തരാമോ"
"പ്‌ഫാാ" തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് ഒരാട്ട്
ഞാന്‍ ഞെട്ടിപ്പോയി. എനിക്കു കരച്ചില്‍ വന്നു.എന്നാല്‍ നഗര-
ജീവിതത്തിന്റെ ധൈര്യവും,കൗശലവും,പൂര്‍വസൂരിക്കളുടെ
സൂത്രങ്ങളും ഞാന്‍ സമാഹരിച്ചു.
"എന്റെ പൊന്നുമുത്തായിയല്ലേ, ഏതെങ്കിലും ഒരു മന്ത്രം
ഒരെണ്ണം മാത്രം മതി, പ്ലീീസ്"
ആ പ്ലീീസിലെവിടെയോ ആണെന്നു തോന്നുന്നു,മുത്തായി വീണു
വാല്‍സല്യപൂര്‍വം എന്നെ നോക്കിപ്പറഞ്ഞു
"പോയൊരു ഓലകൊണ്ടാറാ"
അടുക്കളയില്‍നിന്നു ഒരു കത്തിയുമെടുത്ത് ഞാന്‍ നേരെപറമ്പിലേയ്കോടി. താഴ്‌ന്നു നിന്ന കുടപ്പനയുടെ ഒരോലമുറിച്ചു മുത്തായിയ്കു
കൊടുത്തു. മടിയില്‍നിന്ന് പേനക്കത്തിയെടുത്ത് നിവര്‍ത്തി
ഓല സൈസ് ചെയ്തതിനുശേഷം മുത്തായി ഒരുമിനിട്ട് എന്തോ
ആലോചിക്കുന്നപോലെ തോന്നി. പിന്നെ എഴുതി.."ശ്രീ....
നാലുവരി എഴുതിക്കഴിഞ്ഞ് മുത്തായി എന്നെ നോക്കി പറഞ്ഞു
"ഒരുച്ചെന്നിക്കുത്തിന്റെ മന്ത്രാ.ഒളിച്ചിരുന്ന് കാണാതെപഠിച്ച്
എന്നെ ചൊല്ലി കേള്‍പ്പിക്ക്"
ഓലയുംകൊണ്ട് ഞാന്‍ പത്തായപ്പുരയിലേയ്ക്കോടി. വാതില്‍ ചാരി
ഒരുമൂലയിലിരുന്ന് അരണ്ട വെളിച്ചത്തില്‍ ഓലനീര്‍ത്തി ഞാന്‍
ഒരുച്ചെന്നിക്കുത്തിന്റെ മന്ത്രം പാഠിയ്കാന്‍ തുടങ്ങി
"മന്ത്രം പാട്ടായാല്‍ മണ്ണാനു വെലയില്ല" എന്നു ചൊല്ലുള്ളതിനാല്‍
ഞാനാമന്ത്രം വെളിപ്പെടുത്തുന്നില്ല. എന്നാല്‍, അത് ഏതാണ്ട്
ഇപ്രകാരമാണ്
ആദ്യമായി ഭഗവതിയെ,അതായത് പരദേവതയെ, നമസ്കരിയ്ക്കുന്നു.
പിന്നെ, തലയുടെ മൂന്നു ഭാഗത്തായി വസിക്കുന്ന മൂന്ന് ദേവ-
തകള്‍ ആധാരമായ ഒരുച്ചെന്നിക്കുത്ത് ഒഴിഞ്ഞുപോക, സ്വാമിയും ഗുരുവിനാക സ്വാഹ:
ഇതാണ് മന്ത്രം. ഞാനത് കാണാതെ പഠിച്ച് അരമണിക്കൂറിനകം
തിരിച്ചുചെന്ന് ഓല മുത്തായിയെ ഏല്‍പ്പിച്ച് നീട്ടി ചൊല്ലി
കേള്‍പ്പിച്ചു. മുത്തായിയ്ക്‌ക്‍തൃപ്തിയായെന്നു തോന്നി. പെരുവിരലും
നടുവിരലും കൊണ്ട് നെറ്റിയില്‍പിടിച്ച് ഈ മന്ത്രം 41 തവണ
ചൊല്ലി ഊതേണ്ടവിധം കാണിച്ചുതന്നു.പിന്നെ, കണ്ണടച്ച് അല്‍പ
നേരമിരുന്ന് ആ ഓലയിന്‍ ആഞ്ഞ് ഊതി. "ത്‌ഫൂ.."
എന്നിട്ട് എന്നോടായി പറഞ്ഞു.
"എനി ഈ ഓലേന്ന് ആരു പഠിച്ചാലും ഫലിയ്ക്കില്ല. ഈ ഓല
ഞാന്‍ വെലക്കീര്‍ക്കണു. നീയിത് ആര്‍ക്കും പറഞ്ഞ്‌കൊടുക്കണ്ട
പഠിപ്പിക്ക്യേം വേണ്ട. ഇതു കൊണ്ടോയി ആരും കാണാതെ
അടുപ്പിലിട്"
ഞാനാ ഓല ആരും കാണാതെ സൂത്രത്തില്‍ അടുപ്പിലിട്ടു.
മന്ത്രം കത്തി ചാമ്പലായി.
ഞാനിത് ആരോടും പറഞ്ഞില്ല. എന്നാല്‍, തിരിച്ചു നാട്ടിലെത്തി
ഈ മന്ത്രം പ്രയോഗിക്കാന്‍ ഞാന്‍ അവസരം പാര്‍ത്തു നടന്നു.
കിട്ടിയ അവസരമെല്ലാം ഞാനുപയോഗിച്ചു. അത്ഭുതമെന്നുപറയട്ടെ
ഒരുച്ചെന്നിക്കുത്തുകാര്‍ ഒരു പത്തുവയസ്സുകാരന്റെ മന്ത്രവാദത്തില്‍
സുഖംപ്രാപിക്കുന്നത് കുറേപ്പേര്‍ അറിഞ്ഞു.
പിന്നീടാണ് എനിക്കിതിന്റെ ഗുട്ടന്‍സ് മനസ്സിലായത്. വേദന
യുള്ള ചെന്നിയില്‍ തള്ളവിരലും മറ്റേ ചെന്നിയില്‍ നടുവിരലും
കൂട്ടിപ്പിടിച്ച് നാല്‍പ്പത്തൊന്ന്‌തവണ മന്ത്രം ചൊല്ലിയൂതുമ്പോള്‍
ഏകദേശം ഏഴു മിനിട്ട് വേദനിയ്ക്കുന്ന ഭാഗത്തെ ഞരമ്പ് തള്ള-
വിരലിനാല്‍ അമര്‍ത്തിപിടിക്കപ്പെടുന്നു. താല്‍കാലികമായി ആ
ഭാഗത്തേയ്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതിനാല്‍, റിലീഫ് അനു-
ഭവപ്പെടുന്നു. അല്ലാതെ മന്ത്രത്തിന് ഇതില്‍ വലിയ പങ്കൊന്നുമില്ലഒരുപക്ഷെ, എനിയ്കറിഞ്ഞുകൂടാത്ത ഏതെങ്കിലും അജ്ഞാത ശക്തി
ഈ മന്ത്രം ചൊല്ലുമ്പോള്‍ എന്റെ വിരലുകളിലൂടെ പ്രവഹിക്കു-
ന്നുണ്ടാവുമോ ആവോ.
പിറ്റേകൊല്ലം കൂടുതല്‍ മന്ത്രങ്ങള്‍ പഠിക്കണമെന്ന മോഹവുമായി
അമ്മവീട്ടിലെത്തിയ ഞാന്‍ ഹൃദയഭേദകമായ വാര്‍ത്തയാണ്
കേട്ടത്. മുത്തായി രണ്ടാഴ്ച്ച മുമ്പ് മരിച്ചത്രെ! ഒന്നുരണ്ടുകൊല്ലം
കൂടി മുത്തായി ജീവിച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തേക്കാള്‍ വലിയ
ഒരു മഹാമാന്ത്രികനായേനെ!!
----------
.
Subscribe to:
Post Comments (Atom)
നന്നായി. ഇല്ലെങ്കില്‍ കടമറ്റത്തച്ചന് പണിയായേനെ.!
ReplyDeleteനന്നായി
ReplyDeletehttp://www.eyekerala.com
thante oru kaaryam!
ReplyDeleteoru manthravaadi vannekkanu!
podo
നല്ല വിവരണം.. കൂടുതല്‍ മന്ത്രങ്ങള്‍ പഠിക്കാഞ്ഞതും കാര്യമായി. മന്ത്രവാദികളെയൊക്കെ ആളുകള്‍ ഭയത്തോടെ മാത്രമേ കാണാറുള്ളൂ..
ReplyDeleteനല്ല വിവരണം.
ReplyDelete"ALLENKIL NJAANORU MAHAAMAANTHRIKANAAYENE...!"
ReplyDeleteORU SAMSAYAM.... IPPOL ORU MAHAA MAANTHRIKAN THANNEYALLE...
EE CHEYTHU KOOTTUNNATHELLAM ETHO MANTHRIKA SIDDHI MOOLAM THANNEYENNU NJAAN KARUTHUNNU..
... BEAUTIFUL PRESENTATION..!