Friday, July 27, 2007

കാത്തുനില്‍പ്പ്‌.


പാടുക, പൂങ്കുയിലേ യെന്‍പ്രണയാര്‍ദ്ര
പാരിജാതങ്ങള്‍ വിടര്‍ന്നിടട്ടെ
പാതിവിരിഞ്ഞ മുകുളങ്ങള്‍ ചുമ്പിച്ച്‌
പാതിരാക്കാറ്റേയൊരീണം തരൂ

ഏറെസമയമായ്‌ ഈനദീതീരത്തൊ-
രീറക്കുഴലുമായ്‌ ഞാനിരിപ്പൂ
ആരുമാരുംകണ്ടതില്ലയെന്നാത്മാവില്‍
നീറിപ്പുകയുന്ന നൊമ്പരങ്ങള്‍

രാവില്‍, തുഷാരാശ്രുബിന്ദുക്കള്‍ വീണ നി-
ലാവ്‌ മറയാന്‍ സമയമായി
നീവരില്ലെന്നറിയാമെനിക്കെങ്കിലും
നോവും; എന്നാശയും കാത്ത്‌നില്‍പൂ..

5 comments:

  1. കൊള്ളാം !

    ReplyDelete
  2. വ്യര്‍ത്ഥമ്മായ കാത്തു നില്‍പ്പിനെക്കുറിച്ചുള്ള ഈ കവിത ഇഷ്ടമായി

    ReplyDelete
  3. പ്രിയ ബെര്‍ളി, ലക്ഷ്മി
    എന്റെ ഹൃദയം നിറഞ്ഞ നന്ദി
    ദയവായി സ്വീകരിക്കുക

    ReplyDelete
  4. jeevithathinte mukkal bagavum kathunilpalle.ishtamayi

    ReplyDelete
  5. ഗിരിജാ,
    പ്രണയവികാരങ്ങള്‍ക്ക്‌ തീവ്രവേദനയുടെ
    മാധുര്യമുണ്ട്‌. അതനുഭവിച്ചവര്‍ക്ക്‌ അത്‌
    തിരിച്ചറിയാം. വരാനാളുണ്ടെങ്കില്‍ കാത്തുനില്‍ക്കാനൊരു രസമുണ്ട്‌
    എന്നാല്‍, ഒരിക്കലും വരാത്തൊരാളെ കാത്തു
    നില്‍ക്കുന്ന ആ ഒരു മാനസികാവസ്ഥയുണ്ടല്ലൊ അതാര്‍ക്കും മനസ്സിലാവില്ല,അങ്ങിനെ കാത്തു
    നില്‍ക്കുന്ന വേറൊരാള്‍ക്കൊഴിച്ച്‌
    കവിത ഇഷ്ടമായെങ്കില്‍ എനിക്കു സന്തോഷമായി

    ReplyDelete