ആരെന്നെയോര്‍ത്തിടാന്‍, ഞാനൊരുനാളിലീ-
തീരംവെടിഞ്ഞകലേയ്ക്‌ക്‍പോയീടുകില്‍ ?
ആരുമുണ്ടാവില്ലറിയാമെനിയ്കെന്റെ-
യാരോമലാള്‍പോലുമെന്നെമറന്നിടും.
പേരറിയാത്ത വിജനസ്ഥലികളില്‍,
കൂരിരുള്‍തിങ്ങും നിബിഢവനങ്ങളില്‍,
പാരം നടക്കേണമീഭാണ്ഡവുമേറ്റി
തോരാമഴയിലും, വേനല്‍ത്തിളപ്പിലും.
ഏതോനിലാപ്പക്ഷിയെന്നോ മനസ്സിന്റെ
വേദനതീര്‍ക്കുവാന്‍ പാടിയ പാട്ടുകള്‍,
പാതയോരത്തല്‍പനേരമിരിയ്ക്കവേ
കാതിലൊരാശ്വാസമായ് മുഴങ്ങീടുമോ ?
എന്നിലെയെന്നെത്തിരഞ്ഞുനടന്നു ഞാ-
നിന്നേവരെക്കണ്ടതില്ലതിന്‍ശേഷമാ-
ണിന്നെന്റെയാത്ര തുടരുവാനിപ്പാത-
മുന്നോട്ട്‌നീളുന്നിടത്ത് നില്‍ക്കുന്നു, ഞാന്‍..
Tuesday, November 18, 2008
Subscribe to:
Post Comments (Atom)
വളരെ ഹൃദയസ്പര്‍ശിയായ കവിത.......ഈ ജീവിതയാത്രയിലെല്ലാവരും തിരയുന്നതെന്താണ്?...അന്വേഷണങ്ങള്‍ക്കവസാനമുണ്ടോ? മനസ്സിലെവിടെയൊക്കെയോ മുള്ളുകള്‍ തറയ്ക്കുന്നു......ആശംസകള്‍....
ReplyDeleteനന്ദി, മയില്‍പ്പീലീ..
ReplyDelete“ആരെന്നെയോർത്തിടാൻ ഞാനൊരുനാളിലീ-
ReplyDeleteതീരം വെടിഞ്ഞകലേക്കു പോയീടുകിൽ
ആരുമുണ്ടാവില്ലെനിക്കറിയാമെന്റെ ,
യാരോമലാൾപോലു മെന്നെമറന്നിടും"
എത്രവലിയ ജീവിതസത്യം!!
നന്നായിരിക്കുന്നു.ആശംസകൾ!
നന്ദി, റോസ് ബാസ്റ്റിന്‍..
ReplyDeleteഎന്നിലെയെന്നെത്തിരഞ്ഞുനടന്നു ഞാ-
ReplyDeleteനിന്നേവരെക്കണ്ടതില്ലതിന്‍ശേഷമാ-
ണിന്നെന്റെയാത്ര തുടരുവാനിപ്പാത-
മുന്നോട്ട്‌നീളുന്നിടത്ത് നില്‍ക്കുന്നു, ഞാന്‍..
കൊള്ളാം മാഷെ ആര് ആരെ ഓർക്കാൻ
GOOD
ReplyDelete