Wednesday, November 26, 2008

ശരണമയ്യപ്പാ...

തലയിലുണ്ടിരുമുടിക്കെട്ട്‌; മനസ്സിലീ
മലവാഴുമയ്യപ്പനും....(2)
കലിയുഗവരദാ,യിരുള്‍മൂടുമെന്നില്‍നീ
പുലരിയായ്‌ വന്നുദിയ്ക്കൂ; പൊന്നമ്പിളി-
ക്കലപോലെ നീ തിളങ്ങൂ
(തലയിലുണ്ടിരുമുടിക്കെട്ട്‌...)

ഒരുനൂറ്‌ ജന്മമെടുത്തു; ഞാന്‍ പാപങ്ങള്‍
ഒരുപാട്‌ചെയ്തതിനാല്‍....(2)
എരിയുന്ന കര്‍പ്പൂരത്തിരിപോലെയെന്നില്‍ നീ
നിറയേണമെന്നയ്യപ്പാ; നീവരം
ചൊരിയേണമെന്നിലയ്യാ
(തലയിലുണ്ടിരുമുടിക്കേട്ട്‌...)

കളഭാഭിഷേകവും കണ്ട്‌, ഞാന്‍ മെല്ലെയീ
മലയിറങ്ങുന്നനേരം....(2)
അലമാലപോല്‍ പുനര്‍ജന്മത്തിന്‍ പൊരുളെന്നില്‍
അലയടിച്ചെത്തിടുന്നു; പൊന്നമ്പലം
തെളിയുന്നുയെന്‍മനസ്സില്‍
(തലയിലുണ്ടിരുമുടിക്കെട്ട്‌...)


(ഉടുക്കിന്റെ താളത്തോടൊപ്പം പാടാന്‍ ചിട്ടപ്പെടുത്തിയത്‌..)

7 comments:

  1. വളരെ നന്നായിട്ടുണ്ട്‌....

    കലിയുഗവരദന്‍ മണികണ്‌ഠന്‍ എപ്പോഴും നല്ലതു വരുത്തട്ടേ......

    ആശംസകള്‍....

    ReplyDelete
  2. സ്വാമിയേ ശരണാമയ്യപ്പാ...

    ReplyDelete
  3. നന്നായിട്ടുണ്ട്
    :)

    ReplyDelete
  4. കവിതകളാണല്ലോ എല്ലാം.
    നന്നായിട്ടുണ്ട്‌.

    ReplyDelete
  5. നന്നായിട്ടുണ്ട് കുട്ടേട്ടാ...
    at the right time..

    ReplyDelete
  6. മയില്‍പ്പീലി,
    മാറുന്നമലയാളി,
    ശ്രീ,
    വര്‍ണ്ണമേഘങ്ങള്‍,
    സഞ്ജു..
    എല്ലാവരോടും ഞാന്‍ നന്ദിയറിയിക്കുന്നു..

    ReplyDelete