വീണുടഞ്ഞാദ്യരാവില്‍ത്തന്നെയെന്‍ സ്വപ്ന-
വീണയും; മോഹതാരങ്ങളും ഭൂമിയില്‍
കാണാക്കയത്തിന്നഗാധതലങ്ങളില്‍
വീണപോലന്ന് ചിതറിയെന്‍മാനസം
മായികവിഭ്രമജാലങ്ങളാലെന്നെ-
യായിരംകൈകളാല്‍ കോരിത്തരിപ്പിച്ച
നീയെവിടേയെന്ന് ഞാന്‍തിരഞ്ഞീടവേ-
യായിരുന്നാശരമെന്നെത്തുളച്ചത്.
കണ്ണിലിരുട്ട്‌പടര്‍ന്നൂ; ഒരുതുള്ളി-
ത്തണ്ണീരിനായ് കരള്‍കേണുവെന്നാകിലും
മണ്ണിലിറ്റിറ്റായ്പതിച്ചത് ചൂടുള്ള
കണ്ണുനീരെല്ല; നിണമെന്നറിഞ്ഞു ഞാന്‍.
എത്രയോനേരം കഴിഞ്ഞ് ശവഘോഷ-
യാത്രയ്ക്കൊരുങ്ങിയെറുമ്പുകള്‍ വന്നതും;
നൃത്തം ചവിട്ടി, താളത്തിലാത്മാവുകള്‍.
അത്രയേ ഉണ്ടായിരുന്നുള്ളു ഓര്‍മ്മകള്‍
ഇന്നീജനലിന്നഴിയില്‍ തലചായ്ച്ച്
മുന്നോട്ട്‌നീങ്ങും പൊടിപ്പാതയെനോക്കി
കണ്ണീരുവറ്റി; മരപ്പാവപോലൊരു-
പെണ്ണ്- ശ്വസിയ്ക്കും മൃതദേഹമാണിവള്‍ !
Tuesday, November 11, 2008
Subscribe to:
Post Comments (Atom)
വളരെ നന്നായിട്ടുണ്ട്....സ്വപ്നങ്ങളും മോഹങ്ങളുമൊക്കെ നഷ്ടപ്പെട്ട് ജീവനുള്ള ശവങ്ങളായി ജീവിയ്ക്കുന്ന ഒരുപാടുപേരില്ലേ നമ്മുടെയിടയില്‍.....ആശംസകള്‍.
ReplyDeleteഓടോ: കുറെദിവസം ഇവിടെങ്ങുമില്ലായിരുന്നോ....
സത്യം..
ReplyDeleteബാലരാമപുരം ബ്രാഞ്ച് ഓഡിറ്റ് ചെയ്യാന്‍ പോയിരുന്നു.
90ശതമാനം വിവാഹിതകളുടെയും സ്വപ്നങ്ങള്‍ ആദ്യരാത്രിതന്നെ തകരുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്..പിന്നീടവര്‍ ശ്വസിയ്ക്കുന്ന മൃതദേഹങ്ങളായി ‘ജീവി’യ്ക്കുന്നു..
എന്നെ വിടാതെ വായിയ്ക്കുന്ന ഏക ആളെന്നനിലയ്ക്ക് എനിയ്ക്കുള്ള അകൈതവമായ നന്ദി ഞാനറിയിക്കുന്നു..
സ്വപ്നങ്ങള്‍ തകരാതിരിക്കണമെങ്കില്‍, സ്വപ്നങ്ങള്‍ നെയ്യാതിരിക്കാന്‍ പഠിക്കുക. സ്വപ്നങ്ങളുടെ കുളിര്‍മ്മയില്‍ മയങ്ങുവാന്‍ ശീലിച്ചാല്‍ പിന്നെ യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്ണത നേരിടാനാകാതെ വലയും.
ReplyDeleteകവിത നന്ന്.
നന്നായിരീക്കൂന്നു മാഷെ
ReplyDeleteഗീതാഗീതികള്‍, സ്വപ്നങ്ങള്‍ മന:പൂര്‍വം കാണുന്നതും, നെയ്യുന്നതുമല്ല. അവ തനിയേ വലിഞ്ഞുകയറി വരുന്നതാണ്..സ്വപ്നങ്ങളേ, നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍...
ReplyDeleteഅനൂപിനോടും നന്ദി പറയുന്നു..
അണിഞ്ഞൊരുങ്ങി
ReplyDeleteസുന്ദരിയായൊരു കാന്താരിക്കവിത...
നന്നായിരിക്കുന്നു....
താങ്കളുടെ ശിലാഘടനയും
അക്ഷര സമ്പത്തും....
ആശംസകള്‍...
രണ്‍ജിത്,
ReplyDeleteപഴയരീതിയിലാണ് ഞാനെഴുതുന്നത്..താങ്കളെപ്പോലെ പദങ്ങളെക്കൊണ്ടമ്മാനമാടുന്ന ഒരാളുടെ അഭിപ്രായത്തെ ഞാനേറെ വിലമതിയ്ക്കുന്നു.
നന്ദി..