Monday, June 22, 2009

ജന്മസാഫല്യം..

അലസയാം‌യമുനതന്‍‌തീരത്തിലാരാത്രി
പലഗോപികള്‍ നിന്‍ സഖികളായി
ഇളകിയാടി മേനി നിന്റെകുഴലിന്റെ-
വിളികേട്ടൊരാലസ്യനൃത്തമായി‌

അവിരാമമാമാറില്‍‌ചേര്‍ന്നലിഞ്ഞീടുവാന്
‍കവിളിലെന്‍‌ചുണ്ടുകള്‍ ചേര്‍ത്തീടുവാന്
‍പവിഴാധരങ്ങളില്‍ ഉമ്മവച്ചീടുവാന്
‍കവിയുന്നുമോഹമെന്നുള്ളില്‍ കണ്ണാ..

വരികനീ, കണ്ണിന്നുപീയൂഷധാരയായ്‌
കരിമുകില്‍‌വര്‍ണ്ണാ, മധുസൂധനാ
തരിക, തീജ്വാലപോലുള്ളനിന്‍സ്നേഹത്തി-
ലെരിയട്ടെ; സഫലമാകട്ടെ ജന്മം..

2 comments:

  1. പ്രേമഗീതങ്ങള്‍....പ്രാര്‍ത്ഥനകള്‍...

    ഉചിതമായ തലക്കെട്ട്

    ReplyDelete