പൊന്നാണ്; പൊന്നിന്‍കുടമാണെനിയ്ക്കു നീ
കണ്ണാണ്; കണ്ണിന്‍തിളക്കമാണ്.
വിണ്ണിലെ താരാഗണങ്ങള്‍ക്ക് റാണിയാം
വെണ്ണിലാവാണ്; വെളിച്ചമാണ്
മുത്താണ്; ജീവനെപ്പുല്‍കിയുണര്‍ത്തുന്ന
മുത്തങ്ങളാണതിന്‍ നിര്‍വൃതിയും;
മൊത്തിക്കുടിയ്ക്കുന്ന വീഞ്ഞിന്‍ ലഹരിയും
നൃത്തം ചവിട്ടും മയിലുമാണ്
പൂവാണ്; പൂവിലെത്തേനാണ്; കാണാത്ത
പൂംകുയില്‍ പാട്ടിന്റെ പഞ്ചമവും
നോവുകള്‍ക്കാശ്വാസ സാന്ത്വന സ്പര്‍ശനം
നീയെന്റെ ജീവന്റെ ജീവനാണ്
Saturday, May 3, 2008
Subscribe to:
Post Comments (Atom)
നല്ല കവിത. :) ആശംസകള്‍...
ReplyDeleteനല്ലോരു പ്രണയ കവിത
ReplyDeleteപ്രണയമായാല്‍ ഇതു പോലെ യാകണം
നന്ദി; സ്വപ്നാടകന്‍, അനൂപ്. ഇവിടെ വന്നതിന്നും, വായിച്ചതിന്നും, ഒരു കമന്റിടാന്‍ സൌമനസ്യം കാണിച്ചതിന്നും...
ReplyDeleteനല്ലൊരു പ്രണയ കവിത
ReplyDeleteകവിതയിലെങ്കിലും യദാര്‍ഥപ്രണയങ്ങള്‍ ജീവിക്കട്ടെ
നന്ദി, ലക്ഷ്മി. സ്നേഹിക്കുന്നതിനേക്കാള്‍ ഹരമാണ് സ്നേഹിക്കപ്പെടുക എന്നത്. ഭാഗ്യവും..
ReplyDelete