Tuesday, May 6, 2008
മടുത്തോ; നിനക്കെന്നെ?
സത്യം പറയൂ; മടുത്തോ നിനക്കെന്നെ?
കത്തുന്ന വേനലില്‍നിന്ന് തളിര്‍ച്ചാര്‍ത്തി-
ലെത്തിയോരെന്നെ? പഴയപോല്‍ നീതരും
മുത്തങ്ങള്‍ക്കെന്തേയാ പൊള്ളുന്ന ചൂടില്ല?
ചേര്‍ത്ത് പിടിക്കവേ ഉള്ളിന്റെയുള്ളില്‍ തി-
മിര്‍ത്ത് പെയ്യുന്ന മഴയില്ലിടിയില്ല?
വര്‍ത്തമാനത്തിലെ കൊഞ്ചലില്ലാ? മണി-
മുത്ത് ചിതറും ചിരിയുമിപ്പോഴില്ല?
ഒറ്റയ്ക്കിരിയ്ക്കുന്ന നേരത്ത് ഞാന്‍ കണ്ട
ഒത്തിരി ഒത്തിരി കൊച്ചു കിനാവുകള്‍
ഒക്കവേ ദൂരേയ്ക്ക് പോയി, ഒരുകാറ്റിന്‍
ഒക്കത്തിരുന്ന്, തിരിഞ്ഞൊന്ന് നോക്കാതെ..
സത്യം പറയൂ; മടുത്തോ? മറന്നുവോ
എത്രകണ്ടാലും കൊതിതീരുകില്ലെന്നു-
മെത്ര പുണര്‍ന്നാലുമാശതീരില്ലെന്നു-
മെത്രപറഞ്ഞ് മോഹിപ്പിച്ചതൊക്കെയും?
Subscribe to:
Post Comments (Atom)
മടുക്കാതിരിക്കാന്‍ എത്ര മരുന്നുണ്ട് മാഷേ?
ReplyDeleteകവിത കൊള്ളാംട്ടോ!
ആഹാ, നല്ല കവിത!
ReplyDeleteകുട്ടന്‍ ,
ReplyDeleteധനതത്വശാത്രത്തില്‍ ഒരു പ്രിന്‍സിപ്പിള്‍ ഉണ്ടല്ലോ?
“ദി ഡിമിനിഷിംഗ് മാര്‍ജിനല്‍ യൂറ്റിലിറ്റി”. പക്ഷെ പ്രേമത്തിന്റെ കാര്യത്തില്‍ എല്ലായിടത്തും ഈ തത്വം സംഭവിക്കണമെന്നില്ലല്ലോ?. തീ നാളം പോലെ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന പ്രണയങ്ങളില്ലെ?. എന്റെ വിവാഹം കഴിഞ്ഞിട്ട് 21 വര്ഷമായി. ഇപ്പോഴും തീഷ്ണമായി ഞങ്ങള്‍ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു...!.
വയസ്സായില്ലെ ;)
ReplyDeleteക്ഷ പിടിച്ചു.
ReplyDeleteപ്രത്യേകിച്ചും “ പഴയപോല്‍ നീതരും
മുത്തങ്ങള്‍ക്കെന്തേയാ പൊള്ളുന്ന ചൂടില്ല? “ ഈ വരികള്‍
:)
ഒക്കെയും മറക്കാം....
ReplyDeleteപക്ഷെ
നീയറിയുന്ന,നിന്നെയറിയുന്ന
നീയലിഞ്ഞു ചേര്‍ന്ന
നിനക്കായ് മിടിക്കുന്ന
നിന്നെ തേടുന്ന എന്റെ ഹൃദയം....
അതിനെയും ഞാന്‍ കണ്ടില്ലെന്നു നടിക്കണോ?
എത്ര സുന്ദരം ഈ കവിത....
ReplyDeleteഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 13 വര്‍ഷമായി..എനിക്കു ഇതേ വരെ മടുപ്പു തോന്നിയില്ല എന്നു മാത്രമല്ല..മുത്തങ്ങള്‍ ഇപ്പോഴും ചോദിച്ചു വാങ്ങുന്ന സ്വഭാവമാണു..പ്രണയം മനസ്സിലുണ്ടെങ്കില്‍ മുത്തമൊക്കെ നല്ല ചൂടൊടെ ആസ്വദിക്കും
ReplyDeleteഎന്തായാലും നല്ല കവിത..
ഹരിയണ്ണാ, എനിക്കു മടുത്തില്ല; മടുക്കുകയുമില്ല.കമന്റിന് നന്ദി,ട്ടോ.
ReplyDeleteപ്രിയാ, വളരെ നാളായല്ലോ ഈ വഴിവന്നിട്ട്? നന്ദി..
നന്ദുസര്‍, ഭാര്യയെ മാത്രമേ പ്രണയിച്ചുകൂടൂ? എന്റെ വിവാഹം കഴിഞിട്ട് 25 വര്‍ഷമായി.എന്റെ ഭാര്യ, എന്റെ പുണ്യമാണ്..എന്റെ വരദാനമാണ്. പ്രണയത്തില്‍ എകണൊമിക്സ് സിന് അല്ല ബയോളജിയ്കാണ് പ്രാധാന്യം. അല്ലേ?
തറവാടീ, ആശയ്ക്ക് വയസ്സവാറില്ല, അറിയാമോ?
നിരക്ഷരന് ഇഷ്ടമായതില്‍ എനിക്കെന്ത് സന്തോഷമായെന്നോ?
വേണ്ട സജീ, ഹൃദയത്തിനൊന്നും മറക്കാനാവില്ല; ശ്രമിച്ചാല്‍ പോലും..
നന്ദി, ശിവാ..ഒരുപാടൊരുപാട്.
കാന്താരിക്കുട്ടീ,ഏത് ദാമ്പത്യത്തിലും ഏഴു വര്‍ഷം കഴിഞാല്‍ മടുപ്പ് നേരിയതോതില്‍ ഇഴഞെത്തുമത്രെ. പിന്നെ, അപ്പോഴേയ്ക്കും ഒത്തുതീര്‍പ്പുകളിലൂടെ നാം അതുമായി താദാത്മ്യം പ്രാപിയ്ക്കും. അത്രയേ ഉള്ളൂ.
ഇവിടെ വന്ന, വായിച്ച, കമന്റിട്ട, കമന്റിടാത്ത എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി..
നല്ല കവിത മാഷെ.
ReplyDeleteതാളത്തിനു വേണ്ടി ഇത്തിരിയൊക്കെ എന്തോ ത്യജിക്കുന്നില്ലേന്നൊരു സംശയം.. ഒരു പാമരന്‍റെ ചിന്തയാണേ...:)
പ്രിയ പാമരന്‍, പ്രാസത്തിനും, താളത്തിനും വേണ്ടി ഞാന്‍ ചെറിയ കോമ്പ്രമൈസുകള്‍ ചെയ്യാറുണ്ടെന്നത് സത്യം. കാരണം ഞാനെഴുതുന്ന വരികള്‍ക്ക് ഇതു രണ്ടും വേണമെന്ന് എനിയ്ക്ക് നിര്‍ബന്ധമുണ്ട്. പക്ഷേ, ആശയത്തിനോ ഘടനയ്ക്കോ മാറ്റംവരുമെങ്കില്‍ ഞാനതുമാറ്റാറുമുണ്ട്. അഭിപ്രായം തുറന്നു പറഞതിനു വളരെ നന്ദി.
ReplyDelete