Tuesday, May 13, 2008
പുലരാതിരുന്നെങ്കില്‍..
രാധേ, നിന്‍മൃദുലാധരങ്ങളില്‍ ചുംബിയ്ക്കെയീ
യാദവകുമാരനില്‍ നിര്‍വൃതി നിറയുന്നൂ
പാദാരവിന്ദങ്ങളെ തഴുകും യമുനയ്ക്കും
ചേതോവികാരം മറ്റൊന്നാകുവാനിടയില്ല.
പാതിരാവായിട്ടും, നിന്‍പൂമുഖം കണ്ടിട്ടാവാം
പാതിമെയ്മറച്ചിതാ നാണിച്ച് തിങ്കള്‍ നില്‍പൂ
പാതികൂമ്പിയമുഖത്തോടെ നെയ്യാമ്പല്‍ നോക്കീ
പാതയോരത്തെ മരച്ചോട്ടില്‍ നാമിരിപ്പത്
താരഗണങ്ങള്‍ മഞ്ഞിന്‍ ഹര്‍ഷബാഷ്പങ്ങള്‍ തൂകി.
ദൂരെരാപ്പക്ഷി മൃദുപഞ്ചമങ്ങളും പാടി.
ചാരെ, യെന്‍മടിയില്‍ നീയാലസ്യ ഭാവംപൂണ്ട്..
ഈരാവ് പുലരാതെയിങ്ങനെയിരുന്നെങ്കില്‍!!
Subscribe to:
Post Comments (Atom)
No comments:
Post a Comment