Thursday, May 8, 2008

ഒരിയ്ക്കല്‍ക്കൂടി


മിഴിയില്‍; മനസ്സില്‍ നീമാത്രമുള്ളോരെന്നെ
ഒഴിവാക്കിടല്ലേ; കരഞ്ഞ്‌പോം ഞാന്‍
മഴമേഘമാലകള്‍ തിങ്ങും മനസ്സിന്റെ
വഴിയാകെയിരുള്‍വന്ന് മൂടുന്നുവോ?

ശ്രുതിതേടുമൊരുമുളംതണ്ടായിരുന്നു ഞാന്‍
ഹൃദയേശ്വരീ, നിന്നെക്കാണുംവരെ-
അതില്‍പിന്നെയെന്നുള്ളിലനുരാഗസ്വരജതികള്‍
അതിലോലമഴകോടെയൊഴുകിനീന്തി

കരള്‍വാര്‍ന്ന്, തിരകളീകരയിലേയ്ക്കെത്തിച്ച
ഒരുജലശംഖായിരുന്നന്ന് ഞാന്‍
കരതാരിലേറ്റി, നിന്‍ചൊടിയോട്‌ചേര്‍ത്തെന്നി-
ലൊരുനാദവൈഖരി നീയുണര്‍ത്തി.

മിഴിയില്‍; മനസ്സില്‍ നിന്‍ശ്വാസമായോരെന്നെ
ഒഴിവാക്കിടല്ലേ; തകര്‍ന്ന്പോം ഞാന്‍
മിഴിവാര്‍ന്നതിരിനാളമായിജ്ജ്വലിയ്ക്കുവാന്‍
കഴിയിമോ? ഒരുമാത്രകൂടിയെന്നില്‍?

3 comments:

  1. മിഴിയില്‍; മനസ്സില്‍ നിന്‍ശ്വാസമായോരെന്നെ
    ഒഴിവാക്കിടല്ലേ; തകര്‍ന്ന്പോം ഞാന്‍
    മിഴിവാര്‍ന്നതിരിനാളമായിജ്ജ്വലിയ്ക്കുവാന്‍
    കഴിയിമോ? ഒരുമാത്രകൂടിയെന്നില്‍
    നല്ല വരികള്‍

    ReplyDelete
  2. മിഴിയില്‍; മനസ്സില്‍ നിന്‍ശ്വാസമായോരെന്നെ
    ഒഴിവാക്കിടല്ലേ; തകര്‍ന്ന്പോം ഞാന്‍
    മിഴിവാര്‍ന്നതിരിനാളമായിജ്ജ്വലിയ്ക്കുവാന്‍
    കഴിയിമോ? ഒരുമാത്രകൂടിയെന്നില്‍?


    ഈ വരികള്‍ ഇഷ്ട്ടപ്പെട്ടു.നന്നായി.

    ReplyDelete