Friday, October 31, 2008

പറയാന്‍ മടി.

കരളിലെ മോഹങ്ങള്‍ ആര്‍ത്ത്‌കേഴുമ്പോഴു-
മറിയാത്ത ഭാവം നടിച്ചെങ്കിലും
കരിമഷിയെഴുതിയകണ്ണില്‍ത്തിളങ്ങിയ
മറുപടി, കാട്ടിക്കൊടുത്തു നിന്നെ

അരികത്തിരുന്നര്‍ത്ഥമില്ലാത്തവാക്കുകള്‍
വെറുതേയുരുവിടുമ്പോഴുമെന്നെ
കരപല്ലവങ്ങളാല്‍ കെട്ടിവരിഞ്ഞ്‌ നിന്‍
നിറമാറിലേയ്ക്കണച്ചെന്ന് തോന്നി.

പിരിയാന്‍ സമയമായപ്പൊള്‍ നീ കാല്‍ത്തള
ചെറുതായിളക്കി, മുഖം കുനിച്ച്‌,
ഒരുനേര്‍ത്ത മന്ദഹാസത്തിലൊളിപ്പിച്ചൊ-
രരിമുല്ലപ്പൂവെന്‍ മുഖത്തെറിഞ്ഞൂ...

4 comments:

  1. ഒന്നും പറയാതെ എല്ലാം പറയുന്ന കണ്ണുകള്‍....ഒരു വാക്കിന്റെ ആവശ്യമില്ലല്ലോ...നന്നയിട്ടുണ്ട്‌....

    ReplyDelete
  2. കണ്ണുകള്‍ കഥ പറയാറുണ്ട്..... അതേ കണ്ണുകള്‍ മനപ്പൂര്‍വ്വം അടച്ചുപിടിച്ചാണ് പലപ്പോഴും വേര്‍പിരിയാറും...

    ReplyDelete
  3. അതെ,പലപ്പോഴും വാക്കുകളെക്കാള്‍ ശക്തമാണല്ലൊ ഒരു നോട്ടം അല്ലെങ്കിലൊരു പുഞ്ചിരി..നന്നായിട്ടുണ്ട് കുട്ടേട്ടാ..

    ReplyDelete
  4. മയില്‍പ്പീലീ, പ്രിയാ, സഞ്ജു, ലക്ഷ്മീ,
    ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല..
    കമന്റുകള്‍ക്ക് നന്ദി പറയുന്നു.. ഹൃദയപൂര്‍വം

    ReplyDelete