Wednesday, April 11, 2007

മറുപടി


ചോദിച്ചിരുന്നുനീ,എന്നൊടൊരുനാളി-
ലേതാണ്‌കൂടുതലിഷ്ടമെന്ന്‌
ചേതോഹരം നിന്‍ ശരീരത്തെയൊ?അനു-
ഭൂതികള്‍പൂക്കും മനസ്സിനേയോ?
ഉത്തരം നല്‍കേണ്ടതെന്തെന്നറിയാതെ
ഇത്തിരിനേരം പകച്ചുപോയ്‌ ഞാന്‍
അസ്തികള്‍പൂക്കുമുന്മാദമാണവളെന്ന
വാസ്തവമെങ്ങിനെചൊല്ലേണ്ടു ഞാന്‍
അസ്വസ്തമാമെന്‍ മനസ്സിന്റെസാന്ത്വന-
സ്പര്‍ശമവളെന്നുംചൊല്ലാന്‍വയ്യ
സങ്കല്‍പതീരത്തണയുമൊരോളമാ-
യെങ്കിലും,നീയടുത്തുണ്ടാവണം
കാതങ്ങളോളം നടന്നുവലഞ്ഞൊരാള്‍
ശീതളഛായയിലെത്തിയപോല്‍
തിങ്ങിനില്‍പുണ്ട്‌ വേറായിരം മോഹങ്ങ-
ളെങ്ങിനെ നിന്നോടുചൊല്ലിടുംഞ്ഞാന്‍?

2 comments:

  1. ഈ കവിതലള്‍ക്ക് ഒന്നും ഇപ്പോള്‍ മാര്‍ക്കറ്റ് ഇല്ല ആശാനെ

    ReplyDelete
  2. മാര്‍ക്കറ്റിനെലക്ഷ്യമാക്കിയല്ല
    ഓര്‍ക്കട്ടിലെയീതമാശകള്‍
    മാര്‍ക്കറ്റിലെപാര്‍ട്ടികള്‍ക്കുമാത്രമായ്‌
    ഓര്‍ക്കാം,ശിഷ്യാ,എഴുതാനൊരിയ്ക്കല്‍ ഞാന്‍

    ReplyDelete