Saturday, April 28, 2007
ശ്യാമപുഷ്പം
മണ്‍ചിരാതിലൊരുസ്നേഹനാളമായ്
നെഞ്ചിനുള്ളിലൊളിമിന്നിയിപ്പൊഴും
പുഞ്ചിരിപ്പരിമളംപരത്തുമൊ-
രഞ്ചിതള്‍ ശ്യാമവര്‍ണപുഷ്പമേ
എന്തിനെന്നെകരയിക്കുവാന്‍തുനി-
ഞ്ഞെന്തിനിത്രയകലത്തു നില്‍പു നീ
നൊന്തുവോ തളിരിളം മനസ്സു ഞാ-
നെന്തുചെയ്യണമതൊന്നു ചൊല്ലുമോ?
പൊന്നലുക്കുകളണിഞ്ഞയോര്‍മകള്‍
തുന്നിയോരുഹരിതാഭകമ്പളം
തെന്നിമാറിമറയുന്ന നാള്‍വരെ
നിന്നെയെന്റെഹൃദയംപുണര്‍ന്നിടും
Subscribe to:
Post Comments (Atom)
കുറച്ചു കൂടെ നന്നാക്കാമായിരുന്നു.
ReplyDeletewow chettaaa super ayi varunnu ttoooo
ReplyDeleteകൊള്ളാം, അടുത്തതു വരട്ടെ!
ReplyDeleteponnalukkukal thunniya ormakalude kambalam..athu thenni marumbol naam veenu pokunna irunda garthangal..(athu maranamalle?)..valare udhathamaya bhavana...u r gifted with imagery..carry on...
ReplyDeleteഗിരിജാ മേഡം
ReplyDeleteഒന്നുമെല്ലെതലകുമ്പിടുന്നു ഞാ-
നൊന്നുമില്ലപകരംതരാനെനി-
ക്കിന്നുകിട്ടിയ നിന്‍ പ്രശംസ;പൂ-
ക്കുന്നുകള്‍ വിരിയുന്നു മാനസേ