Tuesday, April 24, 2007

വീണ്ടും അന്ധനായി


അന്ധനായിരുന്നില്ലജന്മനാ, കാണാന്‍നല്ല
ചന്തമേറുന്നകണ്‍കള്‍ നല്‍കിയിരുന്നൂ ദൈവം
ബാല്യകൗമാരങ്ങളില്‍,യൗവ്വനാരംഭത്തില്‍ തന്‍
ചേലൊത്തമിഴികളാല്‍ ലോകത്തെയവന്‍നോക്കി
നീലനീള്‍മിഴിയുള്ളപെണ്‍കൊടിയൊരുവള്‍തന്‍
ആലസ്യഭാവംകണ്ടൂ;നെഞ്ചകം പിടഞ്ഞന്ന്‌
ഒരുനോട്ടത്തിന്‍ശരമേറ്റകം നീറാനായി
ഒരുപാടലഞ്ഞു,പിന്നതുമാത്രമായ്ചിന്ത
ഇത്തിരിനേരംകൈകള്‍കോര്‍ത്തുപിടിച്ചുംകൊ-
ണ്ടിത്തിരിദൂരം മെല്ലെ നടന്നതായിത്തോന്നി
ഒന്നുകണ്‍ചിമ്മിത്തുറന്നാ ഞൊടിയിടകൊണ്ട്‌
ഒന്നുമേകാണാനില്ലാതായിരുള്‍വന്നൂചുറ്റും
എങ്ങുപോയ്നീലോല്‍പലമിഴിയാള്‍?തുടുവിരല്‍-
ത്തുമ്പിന്റെമൃദുസ്പര്‍ശം?എങ്ങുപോയ്‌ മറഞ്ഞെല്ലാം?
അന്ധകാരത്തിന്‍ലോകത്താശ്വാസംതരാനായി
സാന്ധ്യതാരകയൊന്ന്‌വന്നണഞ്ഞത്‌ ഭാഗ്യം!
ആഴ്ചകള്‍,മാസങ്ങള്‍,വര്‍ഷങ്ങളേറെക്കഴിഞ്ഞ്‌
കാഴ്ചതിരിച്ചുകിട്ടീ; കണ്ടുനീള്‍മിഴിയാളെ
അടുത്തൂ,ജന്മാന്തര സ്മൃതിയാലെന്നപോലെ
തുടിയ്ക്കുംഹ്രുദയത്തിലായിരംപൂക്കള്‍പൂത്തു
പെട്ടെന്നുവിരല്‍നഖത്താലവള്‍കണ്‍കള്‍കുത്തി-
പ്പൊട്ടിച്ചു,നിണംവാര്‍ന്നു,അന്ധനായ്‌ വീണ്ടുമവന്‍
കാരണമറിവീല; എന്തുതെറ്റവന്‍ചെയ്തൂ
കാരുണ്യലേശമില്ലാതിങ്ങനെയവള്‍ചെയ്‌വാന്‍

2 comments:

  1. കവിത ഇഷ്ടമാണ്...

    പക്ഷേ ബ്ളോഗിലേക്കു നോക്കുന്പോള്‍ അന്ധനായിപ്പോകുന്നു. അത്രയ്ക്കു കറുപ്പ്.കളറൊന്നുമാറ്റുമോ? കവിതയൊന്നു കണ്‍കുളിര്‍ക്കെ കാണാന്‍...!!!

    ReplyDelete
  2. hello, ur suggestions always will get my attention. how is the new colour? u like it? if yes, say so.
    thanQ so much.

    ReplyDelete