Thursday, April 26, 2007
കൃഷ്ണകൃപ
ഗുരുവും വായുവു മൊരുമിച്ചുവാഴുന്ന
തിരുസന്നിധിയില്‍ ഞാന്‍ ചെന്നൂ
ഒരുനോക്ക് കണ്ണന്റെതിരുമുഖം കണ്ടു എന്‍
നരജന്മം ധന്യമായ്‌ത്തീര്‍ന്നൂ
നിറമനസ്സും,നിറകണ്‍കളുമായ് നിന്റെ
തിരുമുമ്പില്‍ തൊഴുതു ഞാന്‍ നില്‍ക്കെ
അറിയുന്നു ഞാന്‍ കണ്ണാ,നിന്‍ കൃപാനുഗ്രഹ
കരുണയുംവാല്‍സല്യവായ്പും
ഒരുനേരമെങ്കിലും നിന്നെസ്മരിയ്ക്കാതെ,
തിരുനാമ മന്ത്രമോതാതെ,
ഒരുനാളുംതീരില്ല; നിന്നെത്തൊഴാനെനി-
യ്കൊരുജന്മംകൂടിത്തരേണം
Subscribe to:
Post Comments (Atom)
njan nerathe paranjathupole ithu "Bhakthapriya" maasikakku ayachukotukkanam. Nannaayittuntu.
ReplyDeleteAddress: Editer, Bhakthapriya Masika, Guruvayur Devaswom, Guruvayur.
thanQ pradeep. i vil do that and that vil b the 1st poem i ever send 2 a magazine
ReplyDelete