Monday, June 4, 2007
കാവിലെ നെയ്‌ത്തിരി
കാവിലെ ഏഴിലംപാലച്ചുവട്ടിലൊ-
രാവണിമാസ ത്രിസന്ധ്യനേരം
നീവന്നു;കയ്യില്‍ ചിരാതുമായ് കണ്‍കളില്‍
പൂവിട്ട പൊന്നിന്‍ കിനാക്കളുമായ്
ഇറ്റിറ്റുവീണിരുന്നൂ ജലബിന്ദുക്കള്‍
കെട്ടിയിടാത്ത മുടിയില്‍ നിന്നും
ഒട്ടൊരു സംഭ്രമത്തോടെയല്ലോ നിന്നെ
തൊട്ടതും, കെട്ടിപ്പുണര്‍ന്നതും ഞാന്‍
കാവില്ല; പാലയുമില്ലിന്ന്, ദീപവും
പൂവിടാന്‍ പൊന്‍കിനാവൊട്ടുമില്ല
ഓര്‍മയിലുണ്ട്; ജ്വലിക്കും മിഴികളും
ഈറന്‍മുടിയും, നനഞ്ഞ ചുണ്ടും
Subscribe to:
Post Comments (Atom)
കുട്ടന്‍:) എത്ര നല്ല വരികള്‍ .. എന്തേ ഇതാരും കാണാതെ ഇങ്ങനെ കിടക്കുന്നത്.. ഇന്ന് ദിനപത്രം.കൊം മില്‍നിന്നാണ് ഇങ്ങനെയൊരു കവിയെ ഞാനറിയുന്നത്.. എല്ലാം വായിച്ചുകൊണ്ടിരിക്കുന്നു. എന്തേ പിന്മൊഴികള്‍ ഇല്ലെ?
ReplyDeleteഈ കൊച്ചുകവിത ശരിക്കും എന്നെ സന്തോഷിപ്പിച്ചു എന്നറിയിക്കട്ടെ... കമന്റുകളില്ലെങ്കിലും എഴുതാതിരിക്കരുതെ മാഷെ..
ഞാനിനിയിവിടെ വന്നിരിക്കും. തീര്‍ച്ച..