ഈയിടെമാത്രമെഴുത്തു തുടങ്ങിയോ-
രീയുള്ളവന്റെ മനസ്സില്‍ പദങ്ങള്‍വ-
ന്നൂയലാടുമ്പോളവയെപ്പകര്‍ത്തുവാന്‍
നീയേകണേ നല്‍വരങ്ങള്‍ വാണീശ്വരീ!
അക്ഷരക്കൂട്ടങ്ങള്‍തിക്കിത്തിരക്കിവ-
ന്നക്ഷമരായ് നിന്നു മോചനം കാക്കവേ
ദക്ഷിണയേകാതെ ഭാഷ പഠിച്ചതിന്‍
ശിക്ഷയണോയിതെന്നുല്‍പ്രേക്ഷ തോന്നുന്നു
വേണമെനിയ്ക്ക് തുണയായ് ഗണപതി;
വീണയും പുസ്തകമേന്തുന്ന ദേവിയും;
വേണുവിന്‍ഗാനമുതിര്‍ക്കുന്ന കണ്ണനും;
പ്രാണനില്‍ വാക്കു തളിച്ച ഗുരുക്കളും...
Tuesday, June 26, 2007
Subscribe to:
Post Comments (Atom)
:)
ReplyDeleteഞാന്‍ താഴത്തെ കവിതക്ക് വളരെ വിശദമായ ഒരു കമന്റിട്ടിട്ടുണ്ട്, അതു വായിക്കണെ, പറ്റുമെങ്കില്‍ മറുപടിയുമിടൂ..
ReplyDeleteപറ്റുമെങ്കില്‍ എനിക്കൊരു മെയില്‍ അയക്കാമൊ?
ഞാന്‍ മെയില്‍ ഐഡി അവിടെ ഇട്ടിട്ടുണ്ട്.
kollam.adbuthamayirikkunnu
ReplyDelete