Monday, June 25, 2007

കാല്‍നഖപ്പാടുകള്‍


ശ്രുതിപോയൊരനുരാഗമണിവീണയിതില്‍ രാഗ-
സ്വരജതികളൊരുനാളുമുയരുകില്ല
നറുമണവും നിറവുമില്ലാത്തൊരീപൂവിലൊരു
കരിവണ്ടുപോലുമിനിയണയുകില്ല

ഒരുദേവദര്‍ശന,മൊരുതളിര്‍സ്പര്‍ശന,
മൊരുവാക്ക്‌ ചെവിയില്‍ പകര്‍ന്ന ലാസ്യം
ഒരുമാത്ര മനസ്സിന്റെമൃദുലപ്രതലങ്ങളില്‍
ഒളിമിന്നിമാഞ്ഞ,തൊരു സ്വപ്നമാണോ?

ഇനി, നെഞ്ചില്‍പിടയുന്ന കിളി തന്റെകൂടുവി-
ട്ടകലങ്ങളിലേയ്ക്കുയര്‍ന്നുപോകെ
നനയില്ല കണ്ണുകള്‍, കാണുമപ്പോഴും നീ
മനസ്സില്‍ക്കുറിച്ചിട്ട കാല്‍നഖപ്പാടുകള്‍

2 comments:

  1. kollamallodo thante bavana.oru nirasayude touch ille ennu samsayam

    ReplyDelete
  2. എന്റെ മാഷെ, ഞാന്‍ നമിച്ചു.. ഞാനും താങ്കളുടെ ശൈലിയില്‍ കവിതയെഴുതുന്ന ഒരാളാണ് (ഇപ്പോള്‍ എനിക്ക് സ്വയം പുശ്ചം തോന്നുന്നു, എന്റേത് കവിത എന്നവകാശപ്പെടാന്‍)ഇവിടെ കമന്റൊന്നും പ്രതീക്ഷിക്കല്ലെ.. ഇല്ലെങ്കിലും താങ്കളെഴുതണെ... തീര്‍ച്ചയായും ഞാനിവിടെ വരും.. വന്നുകൊണ്ടേയിരിക്കും. എന്നെ വല്ലാതെ ഭ്രമിപ്പിച്ച കവിതകള്‍.. ബ്ലോഗില്‍ ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ചേറ്റവും എന്നെ ആകര്‍ഷിച്ച കവിതകളാണ് താങ്കളുടേത്... പദങ്ങളുടെ ക്രമീകരണം, താളം പദസമ്പത്ത് എന്നിവയില്‍ ഞാന്‍ മയങ്ങിപ്പോയി മാഷെ..
    ഇതിത്രയും പറയുന്നത് താങ്കള്‍ നിരാശനാണെന്നെനിക്കറിയാം. ആരും ശ്രദ്ധിക്കുന്നില്ല എന്നതിനാല്‍, അത് മാറിയാല്‍ താങ്കള്‍ക്കിനിയും നന്നായി എഴുതുവാന്‍ കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നതിനാലാണിതെഴുതുന്നത്.

    നിരാശപ്പെടാതെ എഴുതൂ.
    ഓഫ്.. ഒരു മെയില്‍ അയക്കാമൊ?
    എന്റെ മെയില്‍ ഐഡി. sisupriyan@gmail.com

    ReplyDelete