Sunday, June 10, 2007

കരിനാഗങ്ങള്‍


ഇരുളില്‍കണ്‍കള്‍തുറന്നു ഞാന്‍ കിട
ന്നുരുകീ നിദ്രയുണര്‍ന്നരാത്രിയില്‍
കരിനാഗങ്ങള്‍ കിനാവില്‍വന്നിഴ-
ഞ്ഞരികത്തൂടെ; വിയര്‍ത്തുപോയ്‌ ഞാന്‍

ഇടതിങ്ങി മരങ്ങളും;കുറേ
ചെടിയും, പേരറിയാത്ത വള്ളിയും
നെടുകെപൊട്ടിയ കല്‍ത്തറയുടെ
പടവില്‍ ചിതറിയ കെട്ടതിരികളും

ഒഴുകും കുട്ടികള്‍ ഞങ്ങള്‍ വേനലിന്‍
ഒഴിവില്‍,മാതൃഗൃഹത്തിലെത്തുവാന്‍
ഒഴിവാക്കുകയില്ല,തൊടിയിലെ-
വഴികള്‍,കേളികളാടിയോടുവാന്‍

വിറയാര്‍ന്നപദങ്ങളോടെയാ-
ചെറുകാവിന്റെയകത്തൊളിയ്ക്കവേ
അറിയാതന്നു മനസ്സില്‍കേറിയോ
ഉരഗങ്ങളിഴഞ്ഞ പാടുകള്‍?

3 comments:

  1. ബാല്യകലത്തെ ഭീതികള്‍ കരിനാഗമെങ്കിലും ഓര്‍ക്കാന്‍ രസമാണ്...

    ReplyDelete
  2. വിറയാര്‍ന്നപദങ്ങളോടെയാ-
    ചെറുകാവിന്റെയകത്തൊളിയ്ക്കവേ
    അറിയാതന്നു മനസ്സില്‍കേറിയോ
    ഉരഗങ്ങളിഴഞ്ഞ പാടുകള്‍?

    എത്ര നല്ല വരികള്‍... ഞാന്‍ താങ്കളുടെ എല്ലാ കവിതകളും വായിച്ചുകൊണ്ടിരിക്കുകയാണ്..
    എല്ലാത്തിനും കമന്റുകളിട്ടില്ലെങ്കിലും താങ്കളിലെ കവിയെ എനിക്ക് ശരിക്കും ഇഷ്ടമായി എന്നറിയിച്ചുകൊള്ളട്ടെ!.

    ReplyDelete