Wednesday, February 6, 2008

വിടതരൂ


പറയുവാനിനിയൊന്നുമില്ല; നിനക്കെല്ലാ-
മറിവുള്ളതല്ലേ? മനസ്സില്‍ നീയേല്‍പിച്ച
മുറിവുമായ്‌ ഞാനീ പടികളിറങ്ങവേ
മറയുന്നൂ വഴികള്‍ ഈ കണ്ണീര്‍മിഴികളില്‍

മന്വന്തരങ്ങളായ്‌ ഒന്നായിരുന്നു നാം
ഇന്നും, ഇനിവരും ജന്മങ്ങളൊക്കെയും
ഒന്നായിരിയ്ക്കണം, വേര്‍പെടില്ലാ നമ്മള്‍
എന്നായിരംവട്ടമെന്നോട്‌ ചൊല്ലി, നീ

മുത്തേ, വിളിയ്ക്കട്ടെ ഞാനൊരിയ്ക്കല്‍കൂടി
മുത്തങ്ങളാലെന്നില്‍ അഗ്നിപടര്‍ത്തിയും
എത്തിപ്പുണര്‍ന്ന് ലഹരിപോലെന്നുള്ളില്‍
കത്തിയെരിഞ്ഞതുമൊക്കെ മറന്നുവോ?

പറയുവാനിനിയൊന്നുമില്ല; വിടതരൂ
ചിറകുകരിഞ്ഞൊരീ രാക്കുയിലിന്ന് നീ.
ഒരുവേള, ഇനിനമ്മള്‍ കണ്ടുമുട്ടീടുകില്‍
ഒരുചിരി; അതുമതി ധന്യനായീടുവാന്‍..


14 comments:

  1. “മുത്തേ, (വിളിയ്ക്കട്ടെ ഞാനൊരിയ്ക്കല്‍കൂടി)“- വിളിക്കുന്നതു കൊള്ളാം, പക്ഷേ എക്കൊ വേണം


    ധന്യനാവാന്‍ ഒരു ചിരി മത്യൊ?ചാപ്ലിന്‍ ചേട്ടന്റെ മോളെ അങ്ങോട്ടയക്കട്ടോ....

    ReplyDelete
  2. ആ ബ്രാകറ്റ് ഒഴിവാകാവുന്നതാണ്‍

    ReplyDelete
  3. അയ്യോ, എന്താ പറ്റിയത്... ?

    എന്തോ ഏതോ.. കവിത രസിച്ചു. ശെഫി പറഞ്ഞത് ശ്രദ്ധിച്ചുവല്ലോ.. :)

    ReplyDelete
  4. ഈ എത്തി പുണരുക എനതുകൊണ്ട് എന്താണ് അര്‍ഥം .. ആളിനെന്താ നീള കൂടുതലാ ,

    ReplyDelete
  5. പ്രിയയുടെ തമാശ ചിലപ്പം വളരെ രസമാണ്. ഇതാ മുകളില്‍ ഒരു ഉദാഹരണം

    ReplyDelete
  6. നന്നായിരിക്കുന്നൂ മാഷെ..
    പ്രിയേ ആളെ ഗൂഗ്ലിയാക്കല്ലെ....ഹിഹി..

    ReplyDelete
  7. പ്രിയാ, ഞാന്‍ വിളിച്ചിട്ടുണ്ട്. എക്കോയോട് കൂടിയും, എക്കോ ഇല്ലാതെയുമൊക്കെ. ഈ തവണ തൊണ്ടയിടറിയത്കൊണ്ട് അത്ര ‘എക്കോ’ കാണാനിടയില്ല.
    നന്ദി, ശിവകുമാര്‍.
    ശേഫി, ശരിയാണ് എന്നു എനിക്കും തോന്നി, മാറ്റി.
    നജീം, താങ്ക്യൂ..
    കാപ്പിലാന്‍, എത്ര സമര്‍ത്ഥമായി അത് കണ്ടുപിടിച്ചു. ശരിയാണ്, നീളം അല്പം കുറവാ. ഏതാണ്ട് നാലു നാലര അടി. പ്രിയയുടെ തമാശ കാണുമ്പോള്‍ ഞാന്‍ പാവം ഉണ്ണി ഇതെങിനെ സഹിക്കുന്നു എന്നോര്‍ക്കാറുണ്ട്. വളരെ ഷാര്‍പ്പും റ്റു ദി പോയിന്റും.
    നന്ദി, ശ്രീനാഥ്..
    സജി, പ്രിയയുടെ ഗൂഗ്ലിയില്‍ ഞാന്‍ എപ്പോഴും LBW ആകാറുണ്ട്.

    ReplyDelete
  8. എല്ലാം നല്ലതിന്..

    നമുക്കിനി വേറെ ആരേലും വിളിക്കാം..:)

    ReplyDelete
  9. പ്രണയഗീതങ്ങള്‍ തുടരട്ടെ

    ReplyDelete
  10. ചോര കൊണ്ട് എഴുതിയ വരികള്‍ പോലെ ....
    കുട്ടാ... തുടരുക.....

    ReplyDelete
  11. നല്ല വരികള്‍. വരികളുടെ ഇടയില്‍ ഗദ്ഗഗം കേള്‍ക്കാം.

    ReplyDelete
  12. പ്രിയ, പ്രയാസീ, ദ്രൌപദീ, ഉമേഷ്, വാല്‍മീകി..
    ഒരുകാരണവുമില്ലാതെ, അല്ലെങ്കില്‍ കാരണമൊന്നും പറയാതെ പ്രണയിനി ഒരുനാള്‍ മുഖം തിരിയ്ക്കുമ്പോള്‍
    ഹൃദയം നുറുങുന്നതായും, ജീവിതത്തിന് ഒരര്‍ത്ഥവും ഇല്ലാതാവുന്നതായും തോന്നും.അഥവാ, “ആദ്യപ്രേമം ഒരു ഇഞ്ചെക്ഷനാണ്..പിന്നീടൊരിക്കലും പ്രേമം തോന്നാതിരിയ്ക്കാന്‍.” ഇനിയൊരിയ്ക്കലും മറ്റൊരാളെ “മുത്തേ” എന്ന്‌ വിളിയ്ക്കാനെനിയ്ക്കാവില്ല. (വേറൊരു പേര്‍ കണ്ടുപിടിയ്ക്കണം..)
    നന്ദി, വന്നതിന്, വായിച്ചതിന്, ഒരു കമന്റിടാന്‍ സൌമനസ്യം കാണിച്ചതിന്...

    ReplyDelete