Thursday, February 21, 2008
കാത്ത്‌നില്‍പ്
നിന്‍ജാലകത്തിന്റെ നേരെ യീസന്ധ്യയില്‍
നെഞ്ചിടിപ്പോടെ ഞാന്‍ നില്‍ക്കയാണോമലേ.
പുഞ്ചിരിതൂവും മുഖവുമായ് നീവന്ന്
ചഞ്ചലനേത്രങ്ങളെന്‍നേര്‍ക്ക് നീട്ടുമോ?
അന്തിച്ചുവപ്പ് പടിഞ്ഞാറ് മാഞ്ഞതും;
സാന്ധ്യതാരം കണ്ണു ചിമ്മിത്തുറന്നതും;
എന്തുകൊണ്ടാണെന്നറിഞ്ഞില്ലയെന്നുള്ളില്‍
സന്താപരാഗങ്ങള്‍ മെല്ലെയുണര്‍ന്നതും.
ഈറന്‍മുടിയില്‍ തുളസിക്കതിര്‍ ചൂടി
താരാഗണങ്ങള്‍ പതിച്ച പാവാടയി-
ട്ടാരോമല്‍ മെല്ലെയിറങ്ങി, മുറ്റത്തേയ്ക്
പേരാലിനെച്ചുറ്റിയമ്പലത്തില്‍ തൊഴാന്‍.
ഒന്നവിടംവരെ പോയീടുകില്‍ കൂടെ-
നിന്ന്‌തൊഴാം; ദേവിയോടെന്റെ മോഹങ്ങ-
ളൊന്നൊഴിയാതെ പറയാം; അവയൊക്കെ-
യെന്നാണ് പൂത്ത് വിരിഞ്ഞുലഞ്ഞീടുക?
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteഇങ്ങനെ വായ്നോട്ടം തുടര്‍ന്നാല്‍ പൂത്ത് വിരിയുന്നേനുമുന്‍പേ കൊഴിയും.
ReplyDeleteMouthwatching and north-south walking were my favourit pastimes. I loved them also.
ReplyDeleteകൊഴിഞോട്ടെ.
കൊഴിയുന്നതിന്‍ മുന്‍പാ മൊട്ടിന്റെ ഹൃദയത്തില്‍
മുഴുവന്‍ കിനാക്കള്‍ സുഗന്ധമേകും..
(വന്നല്ലോ. എനിക്ക് സന്തോഷമായീ...)