Monday, February 18, 2008

ശാപമോക്ഷവുംകാത്ത്‌


ഒത്തിരിനാളുകള്‍കൂടി റ്റെലിഫോണില്‍
മുത്തേ, നീയിന്ന് വിളിച്ചു !
അത്രമേല്‍ മോഹിയ്ക്കുമാസ്വരം കേട്ട്‌ ഞാന്‍
എത്രകോരിത്തരിച്ചെന്നോ.

ഒന്നുംപറയുവാനായില്ല; വാക്കുകള്‍
തെന്നിത്തെറിച്ച്‌ ചിതറി
എന്നുമതങ്ങിനെയായിരുന്നൂ, നിന്റെ
മുന്നിലെന്‍ തൊണ്ട വരളും

നീയറിയുന്നുവോ, ഓരോനിമിഷവും
നീയെന്റെ കൂടെയുണ്ടെന്ന്?
പോയജന്മങ്ങളിലെപ്പൊഴോ നീയെന്റേ-
തായത്‌ മൂലമതാവാം

കോപംമുഴുത്ത്‌, അസൂയയാല്‍ ദേവകള്‍
ശാപം ചൊരിഞ്ഞതിനാലോ
വേര്‍പിരിയാന്‍ വിധിയായി. നമുക്കിനി
ശാപമോക്ഷങ്ങള്‍ ലഭിയ്ക്കും.

നിന്റെ കണ്ണിന്റെ തിളക്കമാകുന്നു, ഞാന്‍
നിന്റെ നിശ്വാസത്തിന്‍ താളം
നിന്റെ തേന്‍ ചുണ്ടിലെ രാഗമാകുന്നു, ഞാന്‍
നിന്റെ പാദത്തിലെ ധൂളി

3 comments:

  1. നല്ല പദ്യം പോലുള്ള വരികള്‍
    :)
    ഉപാസന

    ReplyDelete
  2. സുനില്‍, മഹേഷ്.
    രണ്ടാളോടും എന്റെ നന്ദി അറിയിക്കുന്നു..

    ReplyDelete