Friday, February 15, 2008

ആശാദീപം..


മഞ്ഞിന്റെകുളിരലച്ചാര്‍ത്തുകളേറ്റ്‌ നിന്റെ
കുഞ്ഞിച്ചിറകിന്‍ തൂവലാകേനനഞ്ഞിട്ടുണ്ടാം
നെഞ്ചിന്റെ നെരിപ്പോടില്‍ ഓര്‍മ്മതന്‍കനലുമായ്‌
പഞ്ജരമിതില്‍ നിന്നെ കാത്ത്‌ ഞാനിരിയ്ക്കുന്നൂ

നീവരുംനേരം നിന്നെ മാറോട്ചേര്‍ത്തിട്ടീറന്‍-
പൂവുകള്‍വിടരും നിന്‍ മേനിയെത്തഴുകീടാം
കവിളില്‍ത്തുടുക്കുന്ന കനകാമ്പരങ്ങളെ
കവിതപാടി മെല്ലെ ചുംബിച്ച്‌ ഞാനുണര്‍ത്താം

പൂവമ്പ്‌കൊണ്ടെന്നുള്ളം മുറിഞ്ഞൂ; നോവുന്നല്ലോ
രാവേറെയാവുംമുന്‍പേ നീയണഞ്ഞിരുന്നെങ്കില്‍!
ജീവനില്‍, ആശാദീപത്തിരി സ്നേഹത്തില്‍ മുക്കി
നീവരൂ കൊളുത്താനായ്‌ ശാരികേ, യെന്നോമലേ.

3 comments:

  1. good...ee valentine dayil oru kavitha koodi...aadya comment nannudeth tanne aavatte....boologathil kavithakal valare kuravanallo....adu pariharikkan ithu upakarikkum....

    ReplyDelete
  2. കുട്ടേട്ടാ.. ശരിക്കും ഒരു പ്രേമവിലോലന്‍ ആണല്ലോ..
    നല്ല വരികള്‍.

    ReplyDelete
  3. പ്രിയ ഡോക്ടര്‍ സര്‍,
    വളരെ നന്ദി.
    പ്രിയപ്പെട്ട വാല്‍മീകി,
    ഞാന്‍ ഒരു പ്രേമവിലോലന്‍ അല്ല; ഞാനാണ് പ്രേമം. എല്ലാവരോടും എനിയ്ക്കു പ്രേമമാണ്. ഭാവിയില്‍ ഞാന്‍ വളര്‍ന്ന് വളര്‍ന്ന് ഒരു പ്രേമാനന്ദസ്വാമികള്‍ വരെ ആകാനിടയുണ്ട്. ജാഗ്രതൈ...

    ReplyDelete