Saturday, February 16, 2008
മാപ്പ്
പ്രിയേ,യെന്റെയീറക്കുഴലിലിന്നീണങ്ങള്‍
ഉയരാന്‍ മടിയ്ക്കുന്നതെന്തേ ?
ഉയിരിന്റെ ശ്വാസമേറ്റിട്ടും തളര്‍ന്നിതാ
വെയിലേറ്റ താമരപോലെ.
കളിയാക്കലിന്ന് പകരമായ് ഞാന്‍ ചൊന്ന
കളിവാക്ക് നിന്നെ നോവിച്ചോ ?
കളിയാക്കിടുമ്പോള്‍ കരയേണ, മെങ്കിലേ
കളിയാവൂ എന്നറിഞ്ഞാലും.
കനിവാര്‍ന്ന് മാപ്പുനല്‍കേണമെനിയ്ക്ക് ഞാ-
നിനിയിതാവര്‍ത്തിയ്ക്കുകില്ല
ഇനിയെന്റെ മണിവേണു നാദമുയര്‍ത്തുവാന്‍
തുണയായ് നിന്‍ സൗഹൃദം വേണം
Subscribe to:
Post Comments (Atom)
സമയദോഷം, അല്ലതെന്താ പറയുക!!!!
ReplyDeleteനന്നായിരിക്കുന്നു
എന്റെ പേരുകൂടി വെയ്കാമായിരുന്നു.
ReplyDeleteമാഷേ, നല്ല വരികള്‍. അതും ഒരു കവിതയിലൂടെ തന്നെ മാഷ് പറഞ്ഞല്ലേ...
:)
ReplyDeleteഈണമൊക്കെ ഉയരും മാഷേ.
ReplyDeleteചുമ്മാ എഴുതെന്നേ. ഒക്കെ ഒരു തമാശയായി എടുത്താല്‍ പോരേ.
കവിത ഓക്കെ.:)
വയനാടാ,
ReplyDeleteനന്ദി എന്നല്ലാതെ എന്തു പറയാന്‍..
വാല്‍മീകീ,
പേരുവയ്ക്കാം, അതിനെന്താ..
കാപ്പിലാന്‍,
:-}
നിഷ്,
അതെ, എല്ലാം ഒരുതമാശയായി അവസാനിച്ചെങ്കില്‍!
ഒരു റ്റെമ്പററി സെറ്റ് ബായ്ക്ക് ഉണ്ടായെന്നത് സത്യം.
അറിയാതെ ഒരിളം മനസ്സിനെ വേദനിപ്പിച്ചതില്‍ ദു:ഖവും.
ഇനിയുമെഴുതാനാവട്ടെ എന്നാശിക്കുന്നു.