ഇന്നലെ, എന്തെന്നറിയില്ല, നിദ്രയില്‍
വന്നെത്തിയില്ല സ്വപ്നങ്ങളൊന്നും.
എന്നും മനോഹരദൃശ്യങ്ങളുമായി
വന്ന് മോഹിപ്പിച്ചിരുന്നെങ്കിലും.
ഉണ്ടെനിയ്ക്കാശ അതില്‍ചിലതെങ്കിലും
രണ്ടാമതും ആസ്വദിച്ചീടുവാന്‍
കണ്ടില്ല, ഇന്നേവരേയ്ക്കുമാസൗഭാഗ്യ-
മുണ്ടായതില്ല, ശ്രമിച്ചെങ്കിലും.
ഇഷ്ടമില്ലാത്തസ്വപ്നങ്ങള്‍ എനിയ്ക്കാദ്യ-
നോട്ടത്തില്‍തന്നെ തിരിച്ചറിയാം.
കഷ്ടം, ഇവയെന്തിനെന്റെയുറക്കത്തെ
നഷ്ടമാക്കാനെത്തിനോക്കിടുന്നു.
Monday, April 6, 2009
Subscribe to:
Post Comments (Atom)
സ്വപ്നങ്ങള്‍ നമ്മുടെ ഇഷ്ടം പോലെ തിരഞ്ഞെടുക്കാനാകില്ലല്ലോ
ReplyDelete:)
കാത്തിരിക്കൂ, വരാതിരിക്കില്ല. സ്വപ്ന ച്ചിറകുകള്‍ വീശി അവ വീണ്ടും തങ്കളെ തേടി വരും ഉറപ്പാണ്
ReplyDeleteSree, I beg to differ.തിരഞ്ഞെടുക്കാനാവില്ലെങ്കിലും, ചില സ്വപ്നങ്ങള്‍ ഞാന്‍ divert ചെയ്യാറുണ്ട്. പേടിപ്പെടുത്തുന്നവ, കരയിപ്പിക്കുന്നവ, ഇഷ്ടമില്ലാത്തവ എന്നിങ്ങനെ..ചിലവ, വീണ്ടും കണ്ടെങ്കില്‍ എന്നാശിച്ച് മന:പൂര്‍വം ശ്രമിയ്ക്കാറുമുണ്ട്. പരാജയപ്പെടാറുമുണ്ട്..
ReplyDeleteദാ, അരങ്ങ് പറയുന്നത് കേള്‍ക്കൂ..
രണ്ടാളോടും നന്ദി പറയുന്നു.
ആശിക്കുന്ന സ്വപ്‌നങ്ങള്‍ നമുക്ക് ഒരിക്കലും കാണാന്‍ കഴിയില്ലല്ലോ!
ReplyDeleteഒരു ഭാഗ്യം പോലെ, തേടി വന്നെങ്കിലായി....