വാതായനങ്ങള്‍പതുക്കെത്തുറന്ന് നീ
ചേതോഹരമാമധരത്താല്‍ സന്ദേശ-
മോതാനൊരുങ്ങവേയെന്റെയിടനെഞ്ചി-
ലേതോശരത്കാലസന്ധ്യകള്‍പൂത്തുവോ ?
കെട്ടിയിട്ടില്ലാത്തൊരാമുടിത്തുമ്പില്‍നി-
ന്നിറ്റിറ്റുവീണസ്ഫടികബിന്ദുക്കളെ
ഒട്ടൊരശ്രദ്ധയോടെന്നപോല്‍ റ്റവ്വലാല്‍
തട്ടി, കുളികഴിഞ്ഞെത്തിയതാവണം.
കുന്നിറങ്ങിപ്പോയിസൂര്യന്‍, സന്ധ്യക്കെന്റെ
മുന്നില്‍ നിലാവായി നീനില്‍ക്കവേയെന്റെ
പൊന്നേ, ഈ ദര്‍ശനംമാത്രംമതിയെനി-
യ്ക്കെന്നാളുമോര്‍മ്മയില്‍ സൂക്ഷിച്ചുവയ്ക്കുവാന്‍ !
Monday, April 20, 2009
Subscribe to:
Post Comments (Atom)
കലക്കിമാഷേ കലക്കി :)
ReplyDeleteഎന്തൊരൊഴുക്ക്, മനോഹരമായിരിക്കുന്നു.
ഒരു പരാതി മാത്രം, ആ ‘ടൌവ്വൽ’ ഒഴിവാക്കാമായിരുന്നു. നമുക്കു തോർത്തുണ്ടല്ലോ, അതു പോരേ?
ആശംസകളോടെ,
നിശി
pathivu pole sundaram thanne ee kavithayum...
ReplyDelete