Tuesday, April 7, 2009

എന്റെ ശാരിക.

ശാരികേ, എന്നെക്കൊതിപ്പിയ്ക്കുവാനെന്തി-
നാരാമമുല്ലപ്പടര്‍പ്പിലൊളിച്ചിരു-
ന്നോരോമധുരിതഗാനങ്ങളുംമൂളി-
യാരോമലിന്നെനീയോര്‍മ്മപ്പെടുത്തുന്നു ?

എത്രയോദൂരെയാണിന്നവളെന്നടു-
ത്തെത്തുവാന്‍സാദ്ധ്യതയില്ലെങ്കിലുമെന്റെ-
ഹൃത്തില്‍പ്പതിഞ്ഞൊരാശബ്ദമധുരിമ
എത്രനന്നായ്‌നീയനുകരിച്ചീടുന്നു.

പെട്ടെന്നൊരുനിമിഷത്തേയ്ക്കതുകേട്ട്‌
ഞെട്ടിത്തിരിഞ്ഞു ഞാന്‍ചുറ്റുംതിരയവേ,
കേട്ടത്‌ പാദസ്സരത്തിന്‍കിലുക്കമോ ?
പൊട്ടിച്ചിരിച്ചത്‌നീയോ ? അറിയില്ല

3 comments:

  1. "കേട്ടത്‌ പാദസ്സരത്തിന്‍കിലുക്കമോ ?
    പൊട്ടിച്ചിരിച്ചത്‌നീയോ ? അറിയില്ല"

    Nice one, KG

    ReplyDelete
  2. രണ്ടാള്‍ക്കും നന്ദി..

    ReplyDelete