Friday, April 3, 2009

വേനല്‍മഴ

പൊള്ളുംവെയിലില്‍നില്‍ക്കുമ്പോള്‍ മഴ-
ത്തുള്ളികള്‍പെട്ടെന്ന് വീണൂ
ഉള്ളംതണുത്തില്ല, ചൂടോ, അതി-
നെള്ളോളമില്ലാ കുറവും.

തിങ്ങുംപരിഭ്രമത്താലേ ജന-
മങ്ങോട്ടുമിങ്ങോട്ടും പാഞ്ഞൂ.
എങ്ങിനെ വീട്ടില്‍ചെന്നെത്തും ചില-
രങ്ങിനെയോര്‍ത്ത്‌ വലഞ്ഞൂ.

തൊട്ടപ്പുറത്തെക്കടയില്‍ സ്ഥലം
കഷ്ടിയായ്‌, ആള്‍ക്കൂട്ടമേറി.
പെട്ടെന്നുതന്നെനിലച്ചു മഴ-
യൊട്ടുനനഞ്ഞില്ല മണ്ണും.

വാനിലൊരുപാട്‌ദൂരെ കൊള്ളി-
യാനൊന്ന് മിന്നിമറഞ്ഞൂ
വേനല്‍മഴയതില്‍നില്‍ക്കേ, അല്‍പം
മേനി നനഞ്ഞത്‌ മിച്ചം.

5 comments:

  1. കൊള്ളാം. നാട്ടില്‍ വേനല്‍ മഴ ഇപ്രാവശ്യം തകര്‍ത്തു എന്നു കേട്ടു..

    അവസാന വരിയില്‍ അക്ഷര തെറ്റുണ്ടോ?????

    - പെണ്‍കൊടി...

    ReplyDelete
  2. ഹെന്റമ്മേ! ഉണ്ടായിരുന്നു.നോട്ടാപ്പിശകാണേ.. ദയവായി ക്ഷമിയ്ക്കുക
    ഹേ ! പെണ്‍കൊടീ, ഇവിടെവന്നതിനും, ഈതിണ്ണയിലല്പം ഇരുന്നതിനും, എന്നെ വായിച്ചതിന്നും, അതിനൊരു കമന്റ് ഇട്ടതിന്നും...
    എല്ലാമെല്ലാം നന്ദി പറയുന്നു.
    ദയവായി വീണ്ടും വ്രിക.

    ReplyDelete
  3. വീണ്ടുമൊരക്ഷരപ്പിശാച്....

    വരിക..വരിക..വരിക..വരിക..വരിക.

    ReplyDelete
  4. ഒരു കൊച്ചു മഴച്ചാറ്റിലിൽ നനഞ്ഞു :)

    ReplyDelete