തനിയെ മുറിയിലടച്ചിരുന്നു ഞാന്‍
ജനലില്‍ക്കൂടി പുറത്തുനോക്കവേ
ഇനിയും പെയ്തൊഴിയാത്ത പൂമഴ;
നനയും തനുശിഖരങ്ങള്‍ കണ്ടു ഞാന്‍
വഴിപോലൊട്ടു വളഞ്ഞ രേഖയില്‍
കുഴികള്‍, കൊച്ചു ജലാശയങ്ങള്‍പോല്‍
ചളിവെള്ള മതില്‍ച്ചവിട്ടിടാതവ-
യൊഴിവാക്കാനുഴറും ജനത്തെയും
ഒരുപാടകലമതില്ല യെങ്കിലും
ഒരു ദേവാലയവാതില്‍ കാണ്മു ഞാന്‍
അറിയാ;മിരുകൈകള്‍കൂപ്പി തൊഴുതാല്‍
കരുണാമയിയവള്‍ തന്നിടും വരം
Friday, August 3, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment