ഏതുരാഗത്തിന്നു നീ യേകിയേഴഴകുകള്‍
ഏതുതാളത്തിന്നു നീ യാന്ദോളലയമേകി
ഏതുപുഷ്പത്തിന്നേകി ഗന്ധവും,നൈര്‍മല്യവും
ഏതുവര്‍ണങ്ങള്‍ക്കുനീ ചിത്രചാരുതയേകി
ഏതൊരജ്ഞാതസ്പന്ദമായിനീ ഹൃദയത്തില്‍
ഏതൊരുതപ്താത്മാവിന്‍ മോക്ഷകാരണമായ് നീ
ഏതൊരാഭിചാരത്തിന്‍ വിഹ്വലസ്വപ്നമായ് നീ
ഏതൊരുബീജാക്ഷരപൂജയ്ക്കു മന്ത്രമായ് നീ
ഏതൊരുമനസ്സിന്റെ ലോലതന്ത്രിനീമീട്ടി
ഏതൊരുവിഹായിസ്സിന്‍ ചിറകുവിടര്‍ത്തിനീ
ഏതൊരുമൗനത്തിന്റെ വാത്മീകമുടച്ചുനീ
ഏതൊരുപേനത്തുമ്പില്‍ കവിതാങ്കുരമായ് നീ
Thursday, August 16, 2007
Subscribe to:
Post Comments (Atom)
ഒരുപാടുണ്ടല്ലോ വായിക്കുവാനിവിടെ! ആശംസകള്‍!
ReplyDeleteപ്രിയ സന്തോഷ്,
ReplyDeleteകമന്റ് കണ്ടു.വളരെ നന്ദി
"പൂവും പുതിയ ഗീതയും"
എന്നെയെല്ലാരും കണ്ടിട്ടാസ്വദിക്കണം പിന്നെ
എന്‍ഗന്ധമറിയണം, തലയില്‍ ചൂടീടേണം
ഈവിധം ചിന്തിക്കുവാന്‍ പൂവിനെന്തവകാശം
ആവതു ചെയ്ക, 'മാ ഫലേഷു കദാചന'
സമയക്കുറവുകൊണ്ട് തിരക്കിട്ടാണ് സൈറ്റില്‍
പോയത്. ഇതിനൊക്കെ എങ്ങ്‌നെ സമയം
കിട്ടുന്നു? ഇനിയൊരിക്കല്‍ വിശദമായി
നോക്കാം.
ബൈ...
ennaleyola enthennnarinjila ini naleyum enthennnarinjila.thanoru kavi ayirunnillalado.eni nale enthakum avo ?beautiful
ReplyDeleteനവനീത മൃദുമേനി...........പ്രേരണതുടരുകയാണല്ലേ. നടക്കട്ടെ
ReplyDelete