Tuesday, August 7, 2007

തെറ്റാത്ത അക്ഷരങ്ങള്‍



സിന്ദൂരവര്‍ണ്ണാംഗിതേ യെന്‍മനസ്സിലെ
ചെന്താമരയില്‍ നീ നൃത്തമാടൂ
ചന്ദനഗന്ധമുയരുന്ന മേനിയില്‍
മന്ദാര പുഷ്പാര്‍ച്ചന നടത്താം

അമ്പത്തിയൊന്നക്ഷരങ്ങളും നാവിന്റെ
തുമ്പത്ത്‌ വന്ന് വിളയാടുവാന്‍
കുമ്പിടുന്നേന്‍ തല യായിരംവട്ടമെ-
ന്നമ്പികേ, നീ വരമേകിടേണം

ഒട്ടേറെയുണ്ട്‌ ചിതറി, പായല്‍, വള്ളി
ചുറ്റിക്കിടക്കുന്ന പാഴ്‌ വാക്കുകള്‍
മറ്റുവരമൊന്നും വേണ്ടമ്മേ, നീതരൂ
തെറ്റാതെഴുതുവാന്‍ അക്ഷരങ്ങള്‍

2 comments:

  1. super, manoharam.

    orkkuka vallappozhum

    http://shanalpyblogspotcom.blogspot.com/

    ReplyDelete
  2. പ്രിയപ്പെട്ട ഷാന്‍,
    കഴിഞ്ഞ ജനുവരിയില്‍ കൊല്ലൂര്‍
    പോയിരുന്നു. അമ്മയോട്‌ ഞാന്‍
    അക്ഷരം തരണേയെന്നേ പ്രാര്‍-
    ത്ഥിച്ചുള്ളു. സത്യം. ബ്ലോഗില്‍
    ഞാന്‍ നുണയെഴുതാറില്ല.
    ഇവിടെ വന്നതിനും, വായിച്ചതിനും, കമന്റ്‌ ഇട്ടതിനും ഒരുപാടൊരുപാട്‌
    നന്ദി..

    ReplyDelete