Monday, August 20, 2007

വരങ്ങള്‍


ഇരുളിന്റെ ശ്യാമവക്ഷസ്സില്‍ത്തലചേര്‍ത്തി-
ട്ടൊരുപൈതലെപ്പോല്‍ മയങ്ങിടുമ്പോള്‍
കരിയുന്ന തിരികള്‍തന്‍ ഗന്ധവുമായെന്റെ-
യരികിലൊരിളംതെന്നലൊഴുകിയെത്തി

അറിയുന്നു, പൂജയ്ക്കു ഞാന്‍തെളിയിച്ചൊരാ-
ത്തിരിയണഞ്ഞു, സ്നേഹ മില്ലായ്കയാല്‍
നിറമാലചൂടിപ്പരിഭവമില്ലാതെ-
യൊരുദേവി പുഞ്ചിരി തൂകി നിന്നൂ

കരയുമീയെന്‍നേര്‍ക്കൊരമ്മയെപ്പോലെ തന്‍
കരുണാര്‍ദ്രനയനങ്ങള്‍ നീട്ടി മെല്ലേ
ഇരുകൈകളും എന്റെ തലയില്‍ പതുക്കെവ-
ച്ചൊരുവരം...പെട്ടെന്നു ഞാനുണര്‍ന്നു...


4 comments:

  1. കരയുമീയെന്‍നേര്‍ക്കൊരമ്മയെപ്പോലെ തന്‍
    കരുണാര്‍ദ്രനയനങ്ങള്‍ നീട്ടി മെല്ലേ
    ഇരുകൈകളും എന്റെ തലയില്‍ പതുക്കെവ-
    ച്ചൊരുവരം...പെട്ടെന്നു ഞാനുണര്‍ന്നു...

    ഏറെ ഇഷ്ടായീ ഈ വരികള്

    ReplyDelete
  2. പ്രിയ ഷാന്‍,
    താങ്കളുടെ ബ്ലോഗ്‌ കണ്ടു.മിതമായ ഭാഷയില്‍
    പറഞ്ഞാല്‍..മനോഹരമായിരിയ്ക്കുന്നു.
    കുട്ടികളെപ്പറ്റി: പോയജന്മത്തിലെ ശത്രുക്കളാണ്‌
    ഈജന്മം മക്കളായി ജനിയ്ക്കുന്നതത്രെ.
    മക്കള്‍ ആരുടെയും സ്വന്തമല്ല. ദൈവം അവരെ
    വളര്‍ത്താനായി നമ്മെ ഏല്‍പ്പിച്ചതാണ്‌.അവര്‍
    ഭാവിയില്‍ നമ്മെ നോക്കുമെന്നു കരുതുന്നവന്‍
    പമ്പരവിഢി. വിജയലക്ഷ്മി എഴുതിയത്‌ പോലെ മക്കള്‍ ഞാണില്‍ തൊടുത്ത അസ്ത്രങ്ങളാണ്‌.
    കൈവിട്ടാല്‍ അവര്‍ ഒരിയ്ക്കലും തിരിച്ചു വരില്ല.
    ഒരിയ്ക്കലും...

    പിന്നെ, എന്റെ വരികള്‍ താങ്കള്‍ക്ക്‌ ഇഷ്ടമാ
    യെങ്കില്‍, എനിക്കു സന്തോഷമായി
    നന്ദി, ഒരുപാടൊരുപാട്‌

    ReplyDelete
  3. കുട്ടന്‍,
    ഹൃദ്യമായ വരികള്‍..നന്നായി എഴുതിയിരിക്കുന്നു..
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. dear Najeem,
    Thank you for the comment.
    please do visit again.
    sincerely,
    kuttangopurathinkal.

    ReplyDelete