Monday, August 20, 2007
അസുലഭ
ഇന്നലെ, ത്രിശ്ശൂര്‍വരെ പോകേണ്ട ഒരാവശ്യമുണ്ടായിരുന്നു.
ഗുരുവായൂര്‍ പാസ്സഞ്ചറില്‍ ഭയങ്കര തിരക്കായിരുന്നു.
നാലുപേര്‍ ഇരുന്നിരുന്ന എന്റെ സീറ്റില്‍ ഒരു മുപ്പത്-
കാരി സുന്ദരി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് തിക്കി-
ത്തിരക്കി അഞ്ചാമതായി ഇരുന്നു. പിന്നീട് തല മറ്റേത്തല- യ്ക്കലേയ്ക്കുനീട്ടി വിളിച്ചു.
.
"അസുലഭാ"
ഞെട്ടിപ്പോയി. ഓമനത്തമുള്ള വട്ടമുഖവും നീണ്ടമുടിയും
കണ്ണടയുമുള്ള ഒരു പത്തുവയസ്സുകാരി അടുത്തുവന്ന് നിന്നു.
സുന്ദരിക്കുട്ടിയ്ക്ക് ആ പേര് ഒട്ടും ചേരില്ല. കാരണം അത്
ലഭ്യതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതായത്
അവൈലബിലിറ്റി. നോട്ട് ഈസിലി അവൈലബിള്‍ എന്ന
അര്‍ത്ഥം ആ കുട്ടിയുടെ പേരാകുന്നു. ആ പേരവള്‍ക്കിട്ടവന്റെ
'ഭാവനയ്കിട്ട്' ഒരു തൊഴികൊടുക്കാന്‍ തോന്നി. അതായത്
അവൈലബിള്‍, ബട് വിത് സം ഡിഫിക്കള്‍ട്ടി.
ത്രിശ്ശൂരെത്തിയിട്ടും,ദാ ഇപ്പൊഴും, ആ പേരും ആ കുട്ടിയുടെ
മുഖവും മനസ്സീന്നു പോണില്ല.
Subscribe to:
Post Comments (Atom)
ത്രിശ്ശൂരെത്തിയിട്ടും,ദാ ഇപ്പൊഴും, ആ പേരും ആ കുട്ടിയുടെ
ReplyDeleteമുഖവും മനസ്സീന്നു പോണില്ല.
നോക്കു! അതാണതിന്റെ
"A"vailability